സൂക്ഷിച്ചാല്‍ കീശ കാലിയാവില്ല; ആധാർ നമ്പർ തെറ്റിയാല്‍ വലിയ തുക പിഴ അടക്കേണ്ടി വരും

0
82

ആധാര്‍ നമ്പര്‍ തെറ്റായി നല്‍കിയാല്‍ വലിയ തുക പിഴയായി നല്‍കേണ്ടി വരും. ആധാര്‍ നമ്പർ തെറ്റായി നല്‍കിയാല്‍ 10,000 രൂപ പിഴയടക്കേണ്ടി വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍. പെർമെനൻ്റ് അക്കൌണ്ട് നമ്പറിന് പകരം തെറ്റായി 12 അക്ക ആധാർ നമ്പർ നല്‍കിയാലാണ് ഇത്രയും വലിയ തുക പിഴയായി അടക്കേണ്ടി വരിക.

പെർമനൻ്റ് അക്കൌണ്ട് നമ്പറിന് പകരം ആധാർ നമ്പർ ഉപയോഗിക്കാനുള്ള അനുമതി ആധായ വകുപ്പ് ഈയിടെയാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. അതുകൊണ്ട് തന്നെ പാൻ നമ്പർ നല്‍കാത്തവർ ആധാർ നമ്പർ തെറ്റാതെതന്നെ നല്‍കിയില്ലെങ്കില്‍ പിഴയടക്കേണ്ടിവരും. ആദാനയനികുതി വകുപ്പ് നിയമങ്ങള്‍ കര്‍ശനമാക്കിയതോടെയാണ് ആധാര്‍ നമ്പര്‍ തെറ്റിച്ച് നല്‍കുന്നവര്‍ക്ക് ഇത്രയും വലിയ ഒരു തുക പിഴയിനത്തില്‍വിധിച്ചിട്ടുള്ളത്

1961ലെ ഇന്‍കം ടാക്‌സ് നിയമത്തില്‍ ഭേദഗതിവരുത്തി അവതരിപ്പിച്ച 2019ലെ ഫിനാന്‍സ് ബില്ലിലാണ് പാനിനുപകരം ആധാര്‍ നമ്പര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്.

ആദായനികുതി നിയമപ്രകാരം പാനിനുപകരം ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍ മാത്രമാണ് പിഴ ബാധകമാകുക. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ബാങ്ക് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവ തുടങ്ങല്‍, മ്യൂച്വല്‍ ഫണ്ട്, ബോണ്ട് എന്നിവയില്‍ നിക്ഷേപിക്കല്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇത് ബാധകമാണ്.

വ്യത്യസ്ത ഇടപാടുകള്‍ക്കായി രണ്ടുതവണ തെറ്റായി ആധാര്‍ നമ്പര്‍ നല്‍കിയാല്‍ 20,000 രൂപയായിരിക്കും പഴി അടയ്‌ക്കേണ്ടിവരിക.