രാഷ്ട്രപതിയെ കണ്ട് ബജറ്റ് അവതരണത്തിന് അനുമതി വാങ്ങിയാണ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻറിലെത്തിയത്. മോദി സർക്കാരിനെ ജനങ്ങൾ മൂന്നാമതും തെരഞ്ഞെടുത്തതിൽ നന്ദി പറഞ്ഞു കൊണ്ട് തുടക്കം. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ സുശക്തമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇടക്കാല ബജറ്റിൽ സ്ത്രീകൾ, കർഷകർ, പാവപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രാധാന്യം നൽകി. തൊഴിൽ, മധ്യവർഗ, ചെറുകിട, ഇടത്തരം മേഖലകൾക്ക് ഈ ബജറ്റിൽ പ്രാധാന്യം.
വിദ്യാഭ്യാസ, നൈപുണ്യ മേഖലകൾക്ക് 1. 48 ലക്ഷം കോടി. ഒമ്പത് മേഖലകൾക്ക് ഊന്നൽ നൽകി പ്രഖ്യാപനം. പണപ്പെരുപ്പം നിയന്ത്രണ വിധേയം. പണപ്പെരുപ്പം 4 ശതമാനം എന്ന ലക്ഷ്യത്തിലേക്ക്. നാല് കോടി യുവജനങ്ങളെ ലക്ഷ്യമിട്ട് നൈപുണ്യ വികസനം. 80 കോടി ജനങ്ങൾക്ക് ഗരീബ് കല്യാൺ യോജന പ്രയോജനപ്പെടുന്നു. കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വിളകൾ കർഷകർക്ക് ലഭ്യമാക്കും. എണ്ണക്കുരുക്കളുടെ ഉത്പാദനം വർധിപ്പിക്കാൻ നവീന പദ്ധതി. കാർഷിക മേഖലക്ക് 1.52 ലക്ഷം കോടി വകയിരുത്തി. തൊഴിലില്ലായ്മ പരിഹരിക്കാൻ പദ്ധതികൾ.
സ്ത്രീകൾക്കായി പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ.
– 5 വർഷം കൊണ്ട് 20 ലക്ഷം യുവാക്കൾക്ക് നൈപുണ്യ പരിശീലനം
– ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങൾ
– പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പാ സഹായം
കൂടുതൽ വർക്കിംഗ് വിമൺ ഹോസ്റ്റലുകൾ യഥാർത്ഥ്യമാക്കും. രാജ്യത്ത് കൂടുതൽ ക്രഷകുൾ ആരംഭിക്കും. മൂന്ന് വർഷത്തിനകം 400 ജില്ലകളിൽ ഡിജിറ്റൽ വിള സർവേ നടത്തും. ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് പലിശ രഹിത ഇ- വൗച്ചറുകൾ അനുവദിക്കും
ബിഹാറിൽ പുതിയ വിമാനത്താവളം
ആന്ധ്രാപ്രദേശിൻ്റെ തലസ്ഥാന വികസനത്തിന് ധനസഹായം. 15000 കോടി രൂപ ലഭ്യമാക്കും.
ബിഹാറിനും ധനസഹായം
ബിഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടി.
ആന്ധ്രയിലെ കർഷകർഷ് പ്രത്യേക സഹായം
ബിഹാറിൽ മെഡിക്കൽ കോളേജ് യഥാർഥ്യമാക്കാനും സഹായം
ആന്ധ്രയിലെ പോലവാരം ജലസേചന പദ്ധതിക്കും സഹായം
ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ. 5 ലക്ഷം ആദിവാസികൾക്ക് പ്രയോജനം
എംഎസ്എംഇകൾക്ക് പ്രത്യേക പരിഗണന നൽകും. എംഎസ്എംഇകൾക്ക് ഈടില്ലാതെ വായ്പ നൽകും. ഇതിനായി പ്രത്യേക സഹായ ഫണ്ട് എന്നപേരിൽ ആയിരം കോടി വകയിരുത്തും.
വനിതാ ശാക്തീകരണ പദ്ധതികൾക്ക് 3 ലക്ഷം കോടി…
മുദ്ര വായ്പയുടെ പരിധി ഉയർത്തി. പത്ത് ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി
ചെറുകിട ഇടത്തരം മേഖലക്ക് 100 കോടി രൂപയുടെ ധനസഹായം