ഫെഡറല്‍ ബാങ്കിന് ലാഭം 1244 കോടി

0
118

ഈ വര്‍ഷം മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഫെഡറല്‍ ബാങ്ക് 1,243.89 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 41. 54% വര്‍ധന മാര്‍ച്ച് 31 ന് അവസാനിച്ച ത്രൈമാസത്തില്‍ 163. 13% വര്‍ധനയോടെ 381.51 കോടി രൂപയുടെ അറ്റാദായം ബാങ്ക് കൈവരിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 20.61% വര്‍ധനയോടെ 2763.10% കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ്‌ നേടിയിട്ടുള്ളത്. ബാങ്കിന്റെ ആകെ ബിസിനസ് 20.28 ശതമാനം വര്‍ധിച്ച് 2,46,783.61 കോടി രൂപയില്‍ എത്തി. ആകെ നിക്ഷേപം 134,954.34 കോടി രൂപയും ആകെ വായ്പകള്‍ 1,11829.27 കോടി രൂപയുമാണ്.

വാഹന വായ്പകളില്‍ 62.04 ശതമാനവും വ്യക്തിഗതവായ്പകളില്‍ 143.08 ശതമാനവും ഭവന വായ്പകളില്‍ 32.16 ശതമാനവും വര്‍ധനയാണ് കൈവരിച്ചിട്ടുള്ളത്. ആകെ നിഷ്‌ക്രിയ ആസ്തി 2.92 ശതമാനവും അറ്റ നിഷ്‌കരിയ ആസ്തി 1.48 ശതമാനവും എന്ന മെച്ചപ്പെട്ട നിലയിലാണെന്നും ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. ഭാങ്ക് ഓഹരി ഉടമകള്‍ക്ക് രണ്ടു രൂപ മുഖവിലയുള്ള
ഓഹരി ഒന്നിന് 1.40 രൂപ വീതം ലാഭ വിഹിതം നല്‍കാന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ശുപാര്‍ഷ ചെയ്തു.