മായമില്ലാത്ത ആദ്യ പ്രീമിയം ഫ്രൂട്ട് പാനീയങ്ങള്‍ വിപണിയിലിറക്കി ബി നാച്യുറല്‍

0
165

മായമില്ലാത്ത ആദ്യത്തെ പ്രീമീയം ഫ്രൂട്ട് പാനീയങ്ങള്‍ വിപണിയിലിറക്കി. ഐടിസി ഫുഡ് ഡിവിഷന്റെ ഫ്രൂട്ട് പാനീയ ബ്രാന്‍ഡായ ബി നാച്വറലാണ്‌
അസെപ്റ്റിക് പെറ്റ് ബോട്ടിലുകളില്‍ രാജ്യത്തെ പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാത്ത ആദ്യത്തെ പ്രീമീയം ഫ്രൂട്ട് പാനീയങ്ങള്‍ വിപണിയിലിറക്കിയത്‌.

ഐടിസി ഡെയറി ആന്‍ഡ് ബിവറേജസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സഞ്ജയ് സിംഗാള്‍, ബ്രാന്‍ഡ് അംബാസഡര്‍ ശില്‍പ്പാ ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ്‌ പാനീയങ്ങള്‍ വിപണിയിലേക്ക് ഇറക്കിയത്‌.

 

ഇറക്കുമതി ചെയ്ത പഴസത്തുകളുടെ ഉപയോഗം പൂര്‍ണമായും അവസാനിപ്പിച്ച് രാജ്യത്തുല്‍പ്പാദിപ്പിക്കുന്ന പഴങ്ങള്‍ മാത്രം ഉപയോഗിക്കുന്ന ഉത്പ്പാദന പ്രക്രിയയിലേയ്ക്ക് കഴിഞ്ഞ വര്‍ഷം നടത്തിയ വന്‍മാറ്റത്തിനു തുടര്‍ച്ചയായി പ്രിസര്‍വേറ്റീവുകള്‍ പരിപൂര്‍ണമായി ഒഴിവാക്കിയതാണ് ബി നാച്വറലിന്റെ പുതിയ ഉല്‍പ്പന്നനിരയെന്നു കമ്പനി അധിക്രതര്‍ അവകാശപ്പെട്ടു .

രാജ്യത്തെ കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങുന്ന പഴവര്‍ഗങ്ങളുപയോഗിച്ച് നിര്‍മിക്കുന്നതിനാല്‍ ഇന്ത്യയുടെ കാര്‍ഷിക സമ്പദ് വ്യവസ്ഥയ്ക്കും ബി നാച്വറല്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. ഇന്ത്യയിലെ പഴവര്‍ഗ സംസ്‌കരണ വ്യവസായത്തോടുള്ള ബി നാച്വറലിന്റെ പ്രതിബദ്ധത കണക്കിലെടുത്ത് ഉയര്‍ന്ന ഗുണനിലവാരമുള്ള ഫുഡ് പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മിച്ച സുതാര്യവും റീസൈക്ക്ള്‍ ചെയ്യാവുന്നതുമായ അസെപ്റ്റിക് പെറ്റ് ബോട്ട്‌ലുകളിലാണ് പുതിയ ഉല്‍പ്പന്നനിരയുടെ പാക്കേജിംഗ്.

ഹിമാലയന്‍ മിക്‌സ്ഡ് ഫ്രൂട്ട്, ദക്ഷിണ്‍ പിങ്ക് ഗ്വാവ (പേരയ്ക്ക) എന്നിവയുടെ 750 മില്ലി, 300 മില്ലി ബോട്ടിലുകളുടെ വില്‍പ്പനവില യഥാക്രമം 99 രൂപ, 40 രൂപ എന്നിങ്ങനെയും രത്‌നഗിരി അല്‍ഫോണ്‍സോയുടേത് യഥാക്രമം 110 രൂപ, 45 രൂപ എന്നിങ്ങനെയുമാണ്.