പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; വിമാന ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധനവ്‌

0
119

ബലിപെരുന്നാളിനോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധനവ്. നാട്ടിലേക്ക് പോവാന്‍ തയ്യാറെടുക്കുന്ന പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാണിത്. ഗള്‍ഫ് നാടുകളില്‍ ഓഗസ്റ്റ് 11 ന് ബലിപെരുന്നാള് ആഘോഷിക്കാനിരിക്കെയാണ് അധികൃതര്‍ നിരക്ക് കുത്തനെ ഉയര്‍ത്തിയത്. പ്രവാസികള്‍ കൂടുതലുള്ള ഇന്ത്യയിലേക്കും പാകിസ്താനിലേക്കുമുള്ള ടിക്കറ്റ് നിരക്കുകളാണ് കൂട്ടിയത്.

ഓഗസ്റ്റ് 8 ന് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കും ഓഗസ്റ്റ് 17 ന് തിരികെ ഗള്‍ഫ് നാടുകളിലേക്കും യാത്ര ചെയ്യുന്ന പ്രവാസികളെയാണ് ടിക്കറ്റ് നിരക്ക് ബാധിക്കുക.
ഓഗസ്റ്റ് 8-നുള്ള ഷാര്‍ജ- ഡല്‍ഹി എയര്‍ അറേബ്യ വിമാനത്തില്‍ 2,608 ദിര്‍ഹമാണ്    (49,468.18 രൂപ) ടിക്കറ്റ് നിരക്ക്. ഈ ദിവസം മുംബൈയിലേക്ക് 2,993 ദിര്‍ഹമാണ്(56,770.80 രൂപ) നിരക്ക്. കറാച്ചിയിലേക്കിത് 53,242.78 രൂപയാണ്. എമിറേറ്റ്‌സിന്റെയും ഫ്‌ലൈദുബായിയുടെയും ടിക്കറ്റ് നിരക്ക് ഉയര്‍ന്നിട്ടുണ്ട്. ഓഗസ്റ്റ് 8 ന് മുംബൈയിലേക്ക് 62,878.45 രൂപയാണ് ടിക്കറ്റ് നിരക്ക്. കേരളത്തിലേക്കും സമാനമായ രീതിയില്‍ വന്‍തുകയാണ് ടിക്കറ്റ് നിരക്ക്.