Gold Price; സ്വർണ്ണം സർവ്വകാല റെക്കോർഡിൽ! പവന് ഒറ്റ ദിവസം കൂടിയത് 1,040 രൂപ; ഇന്നത്തെ വില അറിയാം

0
16

Gold Price; സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിച്ചുയർന്നു! ചൊവ്വാഴ്ച ഒറ്റ ദിവസംകൊണ്ട് പവന് 1,040 രൂപയുടെ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഒരു പവൻ (8 ഗ്രാം) സ്വർണം വാങ്ങാൻ പണിക്കൂലിയില്ലാതെ 86,760 രൂപ നൽകേണ്ടിവരും. ഗ്രാമിന്റെ വിലയിലും സമാനമായ കുതിപ്പുണ്ടായി, 130 രൂപ വർധിച്ച് നിലവിലെ വില 10,845 രൂപ ആയി. ഈ മാസത്തെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. സെപ്റ്റംബർ ഒന്നിന് 77,640 രൂപയായിരുന്ന സ്വർണവില, കേവലം ഒരു മാസത്തിനുള്ളിൽ 9,120 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചായ എംസിഎക്‌സിലും (MCX) സ്വർണ്ണം തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചു. 14 കാരറ്റ് സ്വർണ്ണത്തിന്റെ 10 ഗ്രാമിന് 1,17,375 രൂപയിലെത്തി. സ്വർണ്ണത്തിന് പിന്നാലെ വെള്ളിയുടെ വിലയും കുതിച്ചുയർന്നു. ഒരു കിലോഗ്രാം വെള്ളിക്ക് 1,43,840 രൂപയാണ് നിലവിലെ വില.

വില കൂടുന്നതിന് പിന്നിലെ കാരണങ്ങൾ

  • ആഗോള വിപണിയിലെ നിരവധി ഘടകങ്ങളാണ് സ്വർണ്ണത്തെ റെക്കോർഡ് നിരക്കിലേക്ക് എത്തിക്കുന്നത്.
  • യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവ് പലിശ നിരക്കുകൾ കുറച്ചേക്കുമെന്ന സൂചന.
  • യുഎസ് പ്രസിഡന്റ് ട്രംപിന്റെ താരിഫ് നയങ്ങളെക്കുറിച്ചുള്ള ആശങ്കകൾ.
  • യുഎസ് ഡോളർ ദുർബലമാവുന്നത്.
  • ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ കരുതലായി വൻതോതിൽ സ്വർണ്ണം വാങ്ങിക്കൂട്ടുന്നത്.
  • സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ചെറുകിട നിക്ഷേപകർ സ്വർണ്ണത്തിലേക്ക് തിരിയുന്നത്.