പൊന്നേ നീ എങ്ങോട്ട്? ബ്രേക്കിടാതെ കുതിച്ചുയർന്ന് സ്വർണ്ണ വില

0
15

സംസ്ഥാനത്ത് റെക്കോർഡിട്ട് സ്വർണ്ണ വില കുതിച്ചുയരുകയാണ്. ഇന്ന് പവന് 120 കൂടി ഒരു പവന്‍ സ്വര്‍ണ്ണത്തിന് വില 58,400 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 7300 രൂപയും ആയി. ശനിയാഴ്ചയാണ് ആദ്യമായി സ്വര്‍ണ്ണ വില 58000 കടന്നത്. ഈ മാസത്തിൻ്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു. പത്തിന് 56,200 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ എത്തി. പിന്നീട് സ്വര്‍ണ്ണ വില കുതിച്ച് ഉയരുകയായിരുന്നു . 11 ദിവസത്തിനിടെ പവന് 2200 രൂപയുടെ വർധനവാണ് ഉണ്ടായത്. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണ്ണ വില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് കുതിക്കുന്നത്.