ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനായി എഐയുടെ സഹായത്തോടെ നിരവധി പുതിയ ഫീച്ചറുകളൊരുക്കി ഗൂഗിൾ മാപ്പ്‌സ്. മൊബിലിറ്റി ആവശ്യങ്ങക്കായി ഇടുങ്ങിയ റോഡുകൾ, ഫ്ലൈ ഓവറുകൾ, ഇവി ചാർജിങ് സ്റ്റേഷനുകൾ തുടങ്ങിയ വിശദാംശങ്ങൾ കൂടുതലായി ഗൂഗിൾ മാപ്പ്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇടുങ്ങിയതും തിരക്കേറിയതുമായ റോഡുകളെക്കുറിച്ച് ഡ്രൈവർമാർക്കു മുൻകൂട്ടി വിവരം ലഭിക്കും. സാറ്റലൈറ്റ് ഇമേജറി, സ്ട്രീറ്റ് വ്യൂ, റോഡുകളുടെ തരങ്ങൾ, കെട്ടിടങ്ങൾ തമ്മിലുള്ള ദൂരം, എന്നിവ ഉപയോഗിച്ചാണ് എ ഐ വീതി കണക്കാക്കുന്നത്. ഗൂഗിൾ മാപ്‌സിലെ ഏറ്റവും പുതിയ സവിശേഷതകളിൽ ഒന്നാണ് ഫ്ലൈ ഓവർ അലർട്ട്. ആദ്യ ഘട്ടത്തിൽ ഇന്ത്യയിലെ 40 നഗരങ്ങളിലെ ആൻഡ്രോയിഡ് ഉപകരണങ്ങളിലും ആൻഡ്രോയിഡ് ഓട്ടോയിലും ഫോർ വീലർ, ടൂ വീലർ നാവിഗേഷനായി ഗൂഗിളിന്റെ ഫ്ലൈ ഓവർ അലർട്ട് ലഭ്യമാകും. ഇത് ഉടൻതന്നെ ഐഒഎസ് ഉപകരണങ്ങളിലും കാർപ്ലേയിലും ലഭ്യമാകും. ഗൂഗിൾ മാപ്സിലും ഗൂഗിൾ സെർച്ചിലും ഇവി ചാർജിങ് സ്റ്റേഷനുകൾ അവതരിപ്പിച്ചിരിക്കുകയാണ്. 8,000ത്തിലധികം ചാർജിങ് സ്റ്റേഷനുകൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചാർജിംഗ് പോയിന്റുകളുടെ ലഭ്യതക്ക് പുറമെ ഏത് തരം പ്ലഗുകളാണ് സ്റ്റേഷനിൽ ലഭ്യമാക്കിയിരിക്കുന്നതെന്ന വിശദ വിവരങ്ങളും ലഭ്യമാകും.
ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, ഇന്ദോർ, ഭോപ്പാൽ, ഭുവനേശ്വർ, ഗുവാഹത്തി എന്നീ എട്ട് നഗരങ്ങളിലാണ് നാരോ റോഡ് അലർട്ട് ഫീച്ചർ ആദ്യം നിലവിൽ വരുന്നത്. ഈ ഫീച്ചറും തുടക്കത്തിൽ ആൻഡ്രോയിഡ് ഉപകരണങ്ങളിൽ മാത്രമേ ലഭ്യമാകൂ. കൂടാതെ, ഓപ്പൺ ഇ-കൊമേഴ്‌സ് വികസിപ്പിക്കുന്നതിനായുള്ള സൗകര്യം (ഒഎൻഡിസി), നമ്മയാത്രി എന്നിവയുമായുള്ള പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കൾക്ക് വിവിധ ബുക്കിങ്ങുകൾ നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Hey people!!!!!
Good mood and good luck to everyone!!!!!
Comments are closed.