പുതുവര്‍ഷത്തില്‍ വമ്പന്‍ ഓഫറുമായി ഗൂഗിള്‍ പേ, 202 രൂപ മുതല്‍ 2020 വരെ നേടാം..

0
88

ന്യൂഇയറിന് വമ്പന്‍ ഓഫറുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍ പേ. ഉപഭോക്താക്കള്‍ക്ക് 202 രൂപ മൂതല്‍ 2020 രൂപ വരെ സമ്മാനമായി നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ദീപാവലിക്കും സമനാമായ ഓഫര്‍ പ്രഖ്യാപിച്ചത് വിജയമായതോട് കൂടിയാണ് പുതുവര്‍ഷത്തിലും ഇങ്ങനെ ഒരു ഓഫറുമായെത്തിയത്.

ഗൂഗിള്‍ പേയില്‍ നിന്ന് ഈ ഒരു ഓഫര്‍ ലഭിക്കണമെങ്കില്‍ ഏഴ് സ്റ്റാമ്പുകള്‍ ലഭിക്കണം. എങ്ങനെയാണ് ഈ സ്റ്റാമ്പുകള്‍ ലഭിക്കുക എന്നതിനെ കുറിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങളും ഗൂഗിള്‍ പേയില്‍ നല്‍കിയിട്ടുണ്ട്.

ഗൂഗിള്‍ പേയിലൂടെ 98 രൂപയോ അതിന് മുകളിലോ പണമിടപാടുകള്‍ നടത്തുമ്പോള്‍ സ്റ്റാമ്പുകള്‍ ലഭിക്കും. ഗൂഗിള്‍ വഴി ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യുമ്പോഴും ഗൂഗിള്‍ പേയിലേക്ക് സുഹൃത്തുക്കളെ ക്ഷണിച്ച് അവര്‍ ട്രാന്‍സാക്ഷന്‍ നടത്തുമ്പോഴും റഫര്‍ ചെയ്തയാള്‍ക്ക് സ്റ്റാമ്പുകള്‍ ലഭിക്കും. ഈ ക്യാമ്പയിനിലൂടെ ലഭിച്ച സ്റ്റാമ്പുകള്‍ സുഹൃത്തുക്കള്‍ക്ക് കൈമാറാനും സുഹൃത്തുക്കളില്‍ നിന്ന് സ്റ്റാമ്പുകള്‍ സ്വീകരിക്കാനും കഴിയും. ഇതിലൂടെ ഏഴ് സ്റ്റാമ്പുകള്‍ ലഭിക്കുന്നവര്‍ക്കാണ് 202 രൂപ മുതല്‍ 2020 രൂപ വരെ സമ്മാനമായി കിട്ടുന്നത്.

ഗൂഗിള്‍ പേയുടെ ഈ ക്യാമ്പയിന് 2020 ഗെയിം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ദീപാവലിക്ക് നല്‍കിയ ഓഫറുകള്‍ വിജയകരാമായിരുന്നെങ്കിലും ഇന്ത്യക്കാരെ യാചകരാക്കി എന്ന വിമര്‍ഷനവും ഉയര്‍ന്നിരുന്നു.