ദിനംപ്രതി നമ്മള്‍ ഓരോരുത്തരുടെയും മുന്നിലേക്ക് എത്തുന്നത് വ്യത്യസ്തയും പുതുമ നിറഞ്ഞതുമായ സംരംഭങ്ങളാണ്. ഇന്നിപ്പോള്‍ തുടങ്ങുന്ന സംരഭങ്ങള്‍ക്കെല്ലാം തന്നെ സാങ്കേതിക വിദ്യയുടെ സ്വാധീനവുമുണ്ട്, അല്ലെങ്കില്‍ നീണ്ട കാലമായി ചെയ്ത് കൊണ്ടിരിക്കുന്ന ബിസിനസ് മേഖലയില്‍ നിന്ന് അതിനോടനുബന്ധിച്ച് തന്നെ പുത്തൻ ആശയം ഉണ്ടാവുകയും അതില്‍ നിന്ന് പുതിയ സംരംഭം തുടങ്ങാറുമുണ്ട്. അങ്ങനെയാണ് എയ്സ് ഫിക്സേഴ്സിനും പുതിയ ഒരു സംരംഭ ആശയം ഉണ്ടായത്.
എട്ട് വർഷത്തോളമായി എയ്സ് ഫിക്സേഴ്സ് ഗ്രാനൈറ്റ് ഹോള്‍സെയില്‍ ബിസിനസ് രംഗത്ത് വന്നിട്ട്. എഞ്ചിനിയറിംഗ് പഠന ശേഷം മൂന്ന് സുഹൃത്തുക്കള്‍ ചേർന്ന് തുടങ്ങിയ സംരംഭം വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തങ്ങളുടേതായ ഒരിടം വിപണിയില്‍ നേടിയടുത്തു. എയ്സ് ഫിക്സേഴ്സിൻ്റെ പ്രവർത്തനങ്ങള്‍ അത്രത്തോളം ഉപകാരപ്രദമാണെന്ന് ഓരോ ഉപഭോക്താവും പറയുന്നു. ഹോള്‍സെയില്‍ മാർക്കറ്റില്‍ സജീവമായി പ്രവർത്തിച്ചുവരുമ്പോഴാണ് ഉപഭോക്താക്കളില്‍ പലരും ഗ്രാനൈറ്റിൻ്റെ പോരായ്മ പറഞ്ഞ് എത്തിയത്. ഗ്രാനൈറ്റുകളില്‍ ചിലത് ഇട്ട് കുറച്ച് നാള്‍ കഴിയുമ്പോള്‍ ആദ്യത്തെ തിളക്കമൊക്കെ അങ്ങ് മങ്ങും, മങ്ങല്‍ മാത്രമല്ല പ്രശ്നം ഗ്രാനൈറ്റ് കുത്തിപോകുക, ഏതെങ്കിലും തരത്തില്‍ കറകള്‍ പറ്റിപിടിക്കുക തുടങ്ങിയ പ്രശ്നങ്ങളാണ് പലരും പറഞ്ഞത്. ഒരു സംരംഭം മുന്നോട്ട് കൊണ്ട് പോകുമ്പോള്‍ ഉപഭോക്താവിൻ്റെ ആവശ്യകതകള്‍ മനസ്സിലാക്കണം. അങ്ങനെയാണ് ആ പ്രശ്നത്തിന് എയ്സ് ഫിക്സേഴ്സ് പരിഹാരം കണ്ടെത്തിയത്.
പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രശ്നത്തിന് പരിഹാര മാർഗ്ഗം കണ്ടെത്തി. വിപണിയില്‍ കാണുന്ന ചില ഗ്രാനൈറ്റുകള്‍ക്കാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളുള്ളത്. ഗ്രാനൈറ്റ് റീപോളിഷ്ംഗ് ചെയ്താല്‍ ഈ പറഞ്ഞ പ്രശനത്തിനെല്ലാം തന്നെ പരിഹാരമാകും. ഗ്രാനൈറ്റ് പഴക്കം ചെല്ലുന്തോറും സോഫ്റ്റ് ആവുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുന്നത്. ഗ്രാനൈറ്റിനെ ഹാർഡൻ (കട്ടിയാക്കിയാല്‍) ചെയ്താല്‍ മതിയാകും. കേരളത്തില്‍ അങ്ങിങ്ങായി ടൈലിനും മാർബിളിനും പോളിഷിംഗ് ചെയ്യുന്നുണ്ട്. പക്ഷെ ഗ്രാനൈറ്റ് പോളിഷിംഗ് ചെയ്യുന്ന സംരഭങ്ങള്‍ കുറവാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഈ ഒരു സംരംഭത്തിന് മികച്ച അഭിപ്രായങ്ങാളാണ് കിട്ടുന്നത്.
കാരണം ഗ്രാനൈറ്റിന് കേടുപാടുകള്‍ സംഭവിച്ചാല്‍ പിന്നെ അത് കുത്തിപെളിച്ച് വലിയ മുതല്‍മുടക്കില്‍ ടൈലും മാർബിളുമൊക്കെ ഇടറാണ് പതിവ്. അതില്‍ നിന്നാണ് ഈ ഒരു മാറ്റം അതും കുറഞ്ഞ ചിലവില്‍. മറ്റൊരു പ്രത്യേകതയാണ് എയ്സ് ഫിക്സേഴ്സിൻ്റെ ഈ ഒരു സർവ്വീസ് മിതമായ നിരക്കില്‍ കേരളത്തില്‍ എവിടെയും ലഭിക്കും എന്നത്. 9645281111, 9645381111, 9645481111 എയ്സ് ഫിക്സേഴ്സിൻ്റെ സർവ്വീസ് ആവശ്യമുള്ളവർ ഈ നമ്പരില്‍ വിളിച്ചാല്‍ മതിയാകും.