ഒരു ദിവസം രാവിലെ ഉറക്കം എണീക്കുമ്പോൾ നിങ്ങൾ ടെറസിൽ വളർത്തിയ മാങ്ങ ഒരു കിലോയ്ക്ക് 2.5-3 ലക്ഷം രൂപ വില ഉണ്ടെന്ന് അറിഞ്ഞാൽ എങ്ങനെയിരിക്കും? അത്തരത്തിൽ ഒരു അനുഭവം ഉണ്ടായിരിക്കുകയാണ് ഉടുപ്പിയിലെ ജോസഫ് ലോബ എന്ന കർഷകന്. അദ്ദേഹം ബെറ്റർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.ജോസഫ് ലോബോയ്ക്ക് ഈ വാർത്ത വന്നപ്പോൾ അദ്ദേഹം ആദ്യം വിശ്വസിച്ചില്ല. “ഞാൻ നട്ടത് ആപൂർവ്വ ഇനത്തിൽപ്പെട്ടതും ചെലവേറിയതുമായ മാവിൻ തൈ ആണെന്ന് എനിക്കറിയാമായിരുന്നു, എന്നാൽ അതിൻ്റെ വില എത്ര വരുമെന്ന് എനിക്ക് അറിയില്ലായിരുന്നു. മാവിൽ ഉണ്ടായ ആദ്യ വിളവ് എൻ്റെ കുടുംബവും സുഹൃത്തുക്കളും കഴിച്ചു, അതിൻ്റെ മൂല്യം അറിയാതെ,” ലോബ പറഞ്ഞു. ലോകത്തിലെ ഏറ്റവും ചിലവേറിയ ജാപ്പനീസ് ഇനമായ മിയാസാക്കി മാമ്പഴമാണ് ലോബോ വളർത്തുന്നത്. ഇന്ത്യയിലെ പഴങ്ങൾ വിജയകരമായി വിളവെടുത്ത ചുരുക്കം ചില കർഷകരിൽ ഒരാളാണ് അദ്ദേഹം. ഇതിന് പുറമെ, പഴങ്ങളും പൂക്കളും ഉൾപ്പെടെ 200 ഇനം സസ്യങ്ങളും ലോബോ തൻ്റെ ടെറസ് ഫാമിൽ വളർത്തുന്നുണ്ട്. പിന്നെ എടുത്ത് പറയാനുള്ളത് ലോബ തൻ്റെ കൃഷിക്ക് ജൈവവളങ്ങളും ഹൈഡ്രോപോണിക്‌സ് പോലുള്ള സാങ്കേതിക വിദ്യകളും മാത്രമാണ് ഉപയോഗിക്കുന്നത്.
‘ലോബക്ക് ആകെയുള്ളത് ഒരു ടെറസ് മാത്രമാണ്’
ഉടുപ്പിയിലെ ഒരു ചെറിയ ഗ്രാമത്തിലെ കർഷക കുടുംബത്തിലാണ് ലോബ ജനിച്ചത്. “ അതുകൊണ്ട് തന്നെ കുട്ടിക്കാലം മുതലേ കൃഷിയോട് ഒരു താത്പര്യം ഉണ്ടായിരുന്നു. “ഫലപ്രദമായും ലാഭകരമായും ചെടികൾ വളർത്തുന്നതിനുള്ള പുതിയ വഴികൾ പരീക്ഷിക്കാനുമാണ് ലോബ ആഗ്രഹിച്ചത്. കൃഷിയിലേക്ക് പ്രവേശിക്കുമ്പോൾ, ലാഭത്തേക്കാൾ കൂടുതൽ തൻ്റെ പാഷനാണ് ഇതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാൽ ലോബയുടെ കുടുംബ ഭൂമി സംഘർഷത്തിൽ കുടുങ്ങിയതിനാൽ അവിടെ കൃഷി ചെയ്യാൻ സാധിച്ചിരുന്നില്ല. പക്ഷെ തടസ്സങ്ങൾ ഒക്കെ ഉണ്ടായിട്ടും തൻ്റെ ആഗ്രഹവുമായി മുന്നോട്ട് പോകാൻ ലോബ തീരുമാനിച്ചു. കൃഷിയെക്കുറിച്ചും ചെടികളെക്കുറിച്ചും ഉള്ള അറിവ് ഉപയോഗിച്ച് മറ്റുള്ളവരുടെ കൃഷിയിടങ്ങളിൽ കൺസൾട്ടിംഗ് നടത്താനും ലാൻഡ്സ്കേപ്പ് ചെയ്യാനും തുടങ്ങി.
“അതോടൊപ്പം തൻ്റെ കുടുംബം നന്നായി ഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പാക്കാനും ശ്രമിച്ചു. മാർക്കറ്റ് നിറയെ രാസവസ്തുക്കൾ കലർന്ന ഭക്ഷണമാണ്, അത് കഴിക്കാൻ ഞാൻ എന്നെ തന്നെ നിരുത്സാഹപ്പെടുത്തിയിരുന്നു. അതുകൊണ്ട് ടെറസിൽ കൃഷി ചെയ്യാൻ തീരുമാനിച്ചു. ഇത് വളരെ വലുതായിരുന്നില്ല, പക്ഷേ എൻ്റെ സ്വപ്നം പിന്തുടരാനും എൻ്റെ കുടുംബം നന്നായി ഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പാക്കാനും വേണ്ടി ആയിരുന്നു അത്. പിന്നീട് ടെറസ് ഗാർഡൻ എങ്ങനെ ഒരുക്കാമെന്ന് ഓൺലൈനിലൂടെയും YouTube വീഡിയോകളിലൂടെയും മനസ്സിലാക്കാൻ തുടങ്ങി. നിലവിൽ, അദ്ദേഹം തൻ്റെ ടെറസ് ഗാർഡനിൽ 32 മുല്ലപ്പൂ ചെടികൾ വളർത്തുന്നു, അവയിൽ മൂന്നെണ്ണം ഹൈഡ്രോപോണിക്സ് രീതിയിലാണ് വളർത്തുന്നത്. ഒപ്പം മൾബറി, ചിക്കൂ, മാമ്പഴം തുടങ്ങിയ 200 ഇനം പഴങ്ങളും ടെറസിൽ വരുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം
“ഞാൻ എൻ്റെ ടെറസിൽ പലതരം ഗൾഫിലെ വിവിധയിനെ ബെറീസ് വളർത്തിയിരുന്നു, കൂടാതെ കുറച്ച് മാമ്പഴങ്ങളും. ഇവ വിജയകരമായി വളർത്തിയപ്പോൾ, എന്തുകൊണ്ട് മിയാസാക്കി പരീക്ഷിച്ചുകൂടാ എന്ന ചിന്ത വന്നു? പക്ഷെ ഇന്ത്യയിൽ മിയാസാക്കി വളരുക ബുദ്ധിമുട്ടാണെന്ന് എനിക്കറിയാമായിരുന്നു. മിയാസാക്കിയുടെ വിപണന മൂല്യം ഒന്നും മനസ്സിലാക്കാതെ മറ്റേതൊരു മാമ്പഴത്തെയും പോലെ അദ്ദേഹം അതിനെ പരിചരിച്ചു. “അന്ന്, മിയാസാക്കി ചെടിക്ക് പ്രത്യേക ശ്രദ്ധ നൽകിയിരുന്നില്ല. മറ്റെല്ലാ ചെടികൾക്കും നൽകുന്ന സാധാരണ മിശ്രിതമാണ് വളമായി നൽകിയത്. ചെടി വിളവെടുക്കാൻ മൂന്നര വർഷമെടുത്തു. അതിൻ്റെ മൂല്യം എന്താണെന്ന് എനിക്കറിയില്ല, അതിനാൽ ഞാനും എൻ്റെ കുടുംബവും അത് കഴിച്ചു, ”അദ്ദേഹം പറയുന്നു.
“എൻ്റെ ടെറസ് ഫാമിൽ ഒരു വാർത്താ റിപ്പോർട്ട് ചെയ്യാൻ വന്ന ആളിലൂടെയായിരുന്നു മാങ്ങയുടെ മൂല്യം തിരിച്ചറിഞ്ഞത്. ആ റിപ്പോർട്ടിന് ശേഷമാണ് ഇതിന് ഇത്രയും വിലയുണ്ടെന്ന് തിരിച്ചറിഞ്ഞത്. അന്നുമുതൽ, ഇത് എങ്ങനെ വളർത്താമെന്ന് പറഞ്ഞ് കൊടുക്കാൻ വേണ്ടി തനിക്ക് നിരവധി അഭ്യർത്ഥനകൾ ലഭിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാമ്പഴം വളർത്താൻ അനുയോജ്യമായ കാലാവസ്ഥയില്ലാത്ത ജപ്പാനിൽ നിന്നാണ് ഈ ഇനം വരുന്നത്. കർഷകർ സാധാരണയായി പോളിഹൗസ് ടെക്നിക്കുകൾ ഉപയോഗിച്ച് മാമ്പഴം വളർത്തുന്നു. മാമ്പഴം അതിൻ്റെ വിവിധ ആരോഗ്യ ഗുണങ്ങൾക്കും വ്യതിരിക്തമായ രുചിക്കും പേരുകേട്ടതാണ്. “ഞാൻ ഇത് വീട്ടിൽ ഉണ്ടാക്കുന്നു, അതിൽ ഒമ്പത് ധാതുക്കൾ അടങ്ങിയിരിക്കുന്നു. ചാണകപ്പൊടി, ആട്ടിൻവളം, വീട്ടിലുണ്ടാക്കിയ തൈര്, പച്ചക്കറി അവശിഷ്ടങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്. ഈ മിശ്രിതത്തിന് ഉയർന്ന പോഷകമൂല്യമുണ്ട്, അത് ചെടിയെ വളരാൻ സഹായിക്കുന്നു. ഇതാണ് ലോബ മിയാസാക്കിയിൽ ഉപയോഗിച്ച മാജിക്ക് മിക്സ്. “ഒരു ഗ്രോ ബാഗിൽ, ഞാൻ ഈ മിശ്രിതത്തിൻ്റെ 50 ശതമാനം മിയാസാക്കി മാമ്പഴത്തിന് 50 ശതമാനം മണ്ണും കലർത്തും. താൻ ഉപയോഗിക്കുന്ന എല്ലാ വളവും തൻ്റെ വീട്ടിൽ വളർത്തിയ പശുക്കളിൽ നിന്നാണ്. “അവരിൽ നിന്നും ഉത്പന്നങ്ങൾ ലഭിക്കുന്നതിന് ഞങ്ങൾ അവർക്ക് ആരോഗ്യകരമായ ജൈവ ഭക്ഷണം നൽകുന്നുണ്ടന്ന് ലോബ പറഞ്ഞു.
പ്രാണി ശല്യം ഒഴിവാക്കാൻ, ഏതെങ്കിലും തരത്തിലുള്ള രാസ കീടനാശിനികൾ ഉപയോഗിക്കുന്നതിന് കർശനമായി എതിരാണ് ലോബ, കാരണം അവ സസ്യങ്ങൾക്ക് ഹാനികരമാണ്. വേപ്പെണ്ണയുടെ മിശ്രിതം മാത്രമാണ് ചെടികളിൽ തളിക്കാൻ ലോബ ഉപയോഗിക്കുന്നത്. ഓരോ 30 ദിവസം കൂടുമ്പോഴും മിയാസാക്കി മാമ്പഴത്തിന് ആരോഗ്യം നിലനിർത്താൻ മാജിക്ക് മിക്സ് നൽകും. നിലവിലുള്ള മാമ്പഴച്ചെടിയെ മാതൃസസ്യമായി ഉപയോഗിച്ച് അവ കൂടുതൽ ഉണ്ടാക്കാനാണ് ലോബ ആലോചിക്കുന്നത്. “ഇനി ഇത് വിൽക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഇത് എൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും കഴിക്കാനുള്ളതാണ്. എങ്കിലും മറ്റുള്ളവർക്ക് വാങ്ങാനും വളർത്താനും വേണ്ടി ഞാൻ മിനി ചെടികൾ ഉണ്ടാക്കാൻ തുടങ്ങിയിട്ടുണ്ട്. ഞാൻ ഈ വർഷം 25 ഉണ്ടാക്കി, അതിൽ 13 എണ്ണം ഇതിനകം വിറ്റു, ”ലോബ പറഞ്ഞു.