350 ഓളം ജീവനക്കാരെ ഊബര്‍ പിരിച്ചുവിടുന്നു

0
184

350 ഓളം ജീവനക്കാരെ ഊബര്‍ പിരിച്ചുവിടുന്നു. ആഗോള വ്യാപകമായുള്ള ചെവല് ചുരുക്കലിന്റെ ഭാഗമായാണ് ജീവനക്കാരെ ഊബര്‍ പിരിച്ച് വിടാന്‍ തയ്യാറെടുത്തുരിക്കുന്നത്. ഈ കൂട്ടായുള്ള പിരിച്ച് വിടല്‍ രാജ്യത്തെ ഊബറിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. ഇതില്‍ ഊബര്‍ ഈറ്റ്‌സും ഉള്‍പ്പെടും.

ജോലി നഷ്ടമാകുന്നതില്‍ 10 മുതല്‍ 15 ശതമാനം വരെയുള്ള ജീവനക്കാര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഇന്ത്യയില്‍ 2,600 ഊബര്‍ ജീവനക്കാരാണ് ഉള്ളത്. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമാക്കിയുള്ള കമ്പനി ആകെ 350 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.

ഊബറിന്റെ മൊത്തം വരുമാനത്തില്‍ രണ്ടുശതമാനം മാത്രമാണ് ഇന്ത്യയില്‍ നിന്ന് ലഭിക്കുന്നത്. എന്നാല്‍ വരുമാനത്തേക്കാള്‍ ചിലവ് വര്‍ധിച്ചതാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്‌