മുംബൈ രാജ്യത്തെ സമ്പന്നരില്‍ ഒന്നാം സ്ഥാനത്ത് മുകേഷ് അംബാനി. ഫോര്‍ബ്‌സ്് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിലാണ് മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. തുടര്‍ച്ചയായ 12-ാം വര്‍ഷവും രാജ്യത്തെ ഏറ്റവും സമ്പന്നന്റെ സ്ഥാനം ഉറപ്പിച്ച മുകേഷ് അംബാനിയുടെ ആസ്തി 5140 കോടി ഡോളറാണ്.
ജിയോയുടെ വളര്‍ച്ചയുടെ പിന്‍ബലത്തിലാണ് അംബാനി തന്റെ സമ്പാദ്യം വര്‍ധിപ്പിച്ചത്. എട്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി രണ്ടാമതെത്തി; ആസ്തി 1570 കോടി ഡോളര്‍. ഹിന്ദുജ സഹോദരങ്ങള്‍ 1560 കോടി ഡോളറുമായി മൂന്നാം സ്ഥാനത്താണ്.
ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച ഇന്ത്യയിലെ 100 ധനികരുടെ പട്ടികയില്‍ 8 മലയാളികള്‍ ഉണ്ട്. മലയാളികളില്‍ ഒന്നാമത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലിയാണ്. ആസ്തി 430 കോടി ഡോളര്‍. സാമ്പത്തിക മാന്ദ്യം അതി സമ്പന്നരുടെ ആസ്തിയിലും കുറവ് വരുത്തി. ഇത് 8 ശതമാനം കുറഞ്ഞ് 45200 കോടി ഡോളറായി.
ആറ് പുതുമുഖങ്ങള്‍ ഫോര്‍ബ്‌സ് പട്ടികയില്‍ ഇടം നേടി. ബൈജൂസ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍, മനോഹര്‍ ലാല്‍, ഡല്‍ഹി ആസ്ഥാനമായ ഹല്‍ദിറാം സ്‌നാക്‌സിന്റെ സ്ഥാപകന്‍ മധുസൂദന്‍ അഗര്‍വാള്‍ , ജാക്വറിന്റെ രാജേഷ് മെഹ്‌റ എന്നിവരാണ് ആറ് പേര്‍