ദിനംപ്രതി മാറിമറയുന്ന ഫാഷന്‍ ലോകത്ത് വസ്ത്ര സങ്കല്‍പങ്ങളിലും വസ്ത്ര ധാരണത്തിലും വന്ന മാറ്റങ്ങള്‍ വളരെ വലുതാണ്. ഫാഷന്‍ ലോകത്തെ തരംഗം ഏറ്റവും കൂടുതല്‍ പ്രതിഫലിച്ചത് വസ്ത്ര വിപണിയിലാണ്. കടുത്ത കച്ചവട മത്സരം നടക്കുന്ന ഈ മേഖലയില്‍ ഒരു സംരംഭം തുടങ്ങി ജനങ്ങളുടെ ശ്രദ്ധ നേടിയെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഇവിടെയാണ് വളരെ ചുരുങ്ങിയ കാലം കൊണ്ട് മത്സര വിപണിയില്‍ തങ്ങളുടേതായ ഒരിടം ഗൂസ്ബെറി എന്ന സംരംഭം നേടിയെടുത്തത്. പുരുഷന്മാര്‍ക്കുള്ള വസ്ത്രങ്ങളും പഴ്സും മറ്റുമാണ് ഗൂസ്‌ബെറിയുടെ ഉത്പന്നങ്ങള്‍. കണ്ണൂരിലെ പയ്യന്നൂരിലാണ് ഗൂസ്ബെറിയുടെ ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കുന്നത്.
ഇന്നത്തെ യുവനിര ആഗ്രഹിക്കുന്നത് കണ്ടുമടുത്ത ഡിസൈനുകളില്‍ നിന്ന് വ്യത്യസ്തമായി വേറിട്ട രീതിയില്‍ എന്തു ധരിക്കാം എന്നാണ്. ഒരു വ്യക്തിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കാനും കാഴ്ചക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിലും പ്രധാന പങ്ക് വഹിക്കാന്‍ വസ്ത്രങ്ങള്‍ക്ക് കഴിയും. ഇതിനെ മുന്‍നിര്‍ത്തിയാണ് ഗൂസ്ബെറിയുടെ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ എത്തുന്നത്. സെലക്ഷന്‍ കൊണ്ടും കളക്ഷന്‍ കൊണ്ടും വസ്ത്രങ്ങളുടെ വൈവിധ്യമാണ് ഗൂസ്ബെറിയില്‍. കൂടാതെ മികച്ച ഗുണനിലവാരമുള്ള പ്രീമിയം ഉത്പന്നങ്ങളാണ് കസ്റ്റമേഴ്സിന് ലഭിക്കുന്നത്.
ഗൂസ്ബെറിയുടെ ഓണ്‍ലൈൻ ഓഫ്ലൈൻ സേവനങ്ങളെ കുറിച്ച് എടുത്ത് പറയേണ്ട ഒന്നാണ്. ഗൂസ്ബെറിയുടെ ഉത്പന്നം മികച്ച ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പ് വരുത്തിയിട്ടാണ് ഉപഭോക്താക്കളില്‍ എത്തിക്കുന്നത്. ഗുണനിലവാരമുള്ള പ്രീമിയം ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ വാങ്ങാൻ കഴിയുമെന്ന പ്രത്യേകതയും ഉണ്ട്.
നിരവധി പേരാണ് ഓണ്‍ലൈൻ വഴി പല ഉത്പന്നങ്ങള്‍ വാങ്ങിപറ്റിക്കപ്പെടുന്നത്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഗൂസ്ബെറിയുടെ സേവനം. ഓണ്‍ലൈൻ വഴി ഓര്‍ഡര്‍ ചെയ്യുന്ന ഉത്പന്നം കസ്റ്റമറിന് ഇഷ്ടപ്പെടാതെ വരികയോ പാകമാകാതെ വരികയോ ചെയ്താല്‍ 30 ദിവസത്തിനുള്ളില്‍ മാറി വാങ്ങാനും അല്ലെങ്കില്‍ കാശ് റീഫണ്ട് ചെയ്യാൻ സാധിക്കുമെന്നും ഗൂസ്ബെറി ഉറപ്പ് നല്‍കുന്നുണ്ട്. ഉപഭോക്താക്കളുടെ ഇഷ്ടത്തിന് മുൻഗണന നല്‍കിയാണ് ഗൂസ്ബെറി മുന്നോട്ട് പോകുന്നത്. ഇത്തരത്തില്‍ ഉപഭോക്താക്കളുടെ ഇഷ്ടത്തിന് മുൻഗണന നല്‍കി അവരുടെ ആവശ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി ഓണ്‍ലൈൻ സര്‍വ്വീസ് നടത്തുന്ന കേരളത്തിലെ ഒരു ബ്രാൻഡ് ഗൂസ്ബെറിയാണ്. കൂടാതെ 24 മണിക്കൂറും കസ്റ്റമര്‍ സര്‍വ്വീസും ഉണ്ട്. വാട്സ്ആപ്പ് വഴിയും ഗൂസ്ബെറിയുടെ വെബ്സൈറ്റിലെ ലൈവ് ചാറ്റ് വഴിയുമാണ് ഉത്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതും ഓണ്‍ലൈനായി ഉപഭോക്താക്കളില്‍ ഗുസ്ബെറിയുടെ ഉത്പന്നങ്ങള്‍ ലഭിക്കുന്നതും.
ഗൂസ്‌ബെറിയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ മറ്റുള്ളവയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. കസ്റ്റമേഴ്‌സിന്റെ ആവശ്യകത മനസ്സിലാക്കി അവര്‍ക്ക് വേണ്ടുന്ന രീതിയിലാണ് ഉത്പന്നങ്ങള്‍ ഡെലിവര്‍ ചെയ്തു കൊടുക്കുന്നത്. പുരുഷന്മാര്‍ക്കുള്ള വസ്ത്രങ്ങള്‍, ബെല്‍റ്റ്, വാലറ്റ് , ഗിഫ്റ്റ് കൂപ്പണ്‍സ് എന്നിവയാണ് ഓണ്‍ലൈന്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത്. ഓണ്‍ലൈൻ വഴി ഓര്‍ഡര്‍ ചെയ്യുന്ന ഉത്പന്നങ്ങള്‍ രണ്ട് മൂന്ന് ദിവസങ്ങളില്‍ കസ്റ്റമേഴ്‌സിന് ലഭിക്കും വിധത്തിലാവും സേവനം. ഇന്ത്യയിലെവിടെയും ഉത്പന്നങ്ങള്‍ അയച്ച് കൊടുക്കുന്നതിന് ഫീസ് ഒന്നും തന്നെ ഈടാക്കുന്നില്ല. അതു കൂടാതെ ഗിഫ്റ്റ് കൂപ്പണ്‍സും ഗിഫ്റ്റ് കാര്‍ഡ്‌സുമൊക്കെ ഇവിടുന്ന് ലഭ്യമാണ്. ഫാഷന് പ്രാധാന്യം നല്‍കി ഗുണനിലവാരമുള്ള ഉത്പന്നങ്ങളാണ് കസ്റ്റമേഴ്‌സില്‍ എത്തിക്കുന്നത്.
വരും നാളുകളില്‍ ഇന്ത്യയിലുടനീളം ഗൂസ്ബെറിയുടെ ഉത്പന്നങ്ങള്‍ ഫ്രഞ്ചൈസി മോഡലില്‍ എത്തിക്കാന്‍ ശ്രമിക്കുകയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
Contact :+91 96057 97016, Whatsaap : +91 92073 29850
Office : +91 4985-209681
ഗൂസ്ബെറിയുടെ അപ്ഡേറ്റുകള്‍ അറിയാൻ ഫേസ്ബുക്ക് പേജ് നോക്കിയാല്‍ മതിയാകും. https://www.facebook.com/goosebery4/