ആത്മവിശ്വാസക്കുറവും മടിയുമാണ് നിങ്ങളെ അലട്ടുന്നത് എങ്കിൽ അതിനുള്ള പ്രതിവിധി ഇവിടെയുണ്ട്…

0
414

സമൂഹത്തിൽ നല്ലൊരു ശതമാനം ആളുകളും പ്രായഭേദമന്യേ ആഗ്രഹിക്കുന്ന ഒരു പ്രധാന കാര്യമാണ്‌ ഇംഗ്ലീഷ്‌ ഭാഷയിൽ പ്രാവീണ്യം നേടുക എന്നത്‌. ഉന്നത വിദ്യാഭ്യാസം നേടിയിട്ടും ഇംഗ്ലീഷ്‌ ഭാഷയിൽ ആശയ വിനിമയം ചെയ്യുവാനോ പൊതു ഇടങ്ങളിൽ ആത്മവിശ്വാസത്തോടെ സംസാരിക്കുവാനോ കഴിയുന്നില്ല എന്നത്‌ മിക്കവരും നേരിടുന്ന പ്രശ്നമാണ്‌. ഇങ്ങനെയുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കാൻ പല വഴികളും നാം ഓരോരുത്തരും നോക്കാറുണ്ട്‌. എന്നാൽ ഇത്തരം പ്രശനങ്ങളെ ഒരിക്കലെങ്കിലും നേരിട്ട്‌ മറികടന്നു പോയവർക്കു മാത്രമേ കൃത്യമായ പ്രതിവിധി പറഞ്ഞു തരാൻ കഴിയു എന്നത്‌ ഒരു യാഥാർത്ഥ്യമാണ്‌.

തിരുവനന്തപുരം സ്വദേശിയും ബി ടെക്ക്‌ ബിരുദധാരിയുമായ ശ്രുതി രമേശ്‌ ഒരു വെബ്‌ ഡെവലപ്മെന്റ്‌ കമ്പനിയിൽ ജോയിൻ ചെയ്തു. അവിടെ വച്ച്‌ ശ്രുതിക്ക്‌ നല്ലൊരു സുഹൃത്തിനെ കിട്ടി. ഇപ്പോഴത്തെ കുട്ടികൾക്ക്‌ വേണ്ടത്ര വിദ്യാഭ്യാസം ഉണ്ടായിട്ടും പൊതു ഇടങ്ങളിൽ സംസാരിക്കാനുള്ള ആത്മവിശ്വാസമില്ലായ്മയും അതുപോലെ ഇംഗ്ലീഷ്‌ ഭാഷയിൽ സംസാരിക്കാനുള്ള മടിയും കാരണം പല മികച്ച അവസരങ്ങളിൽ നിന്നും അവർ പിന്തള്ളപ്പെട്ടു പോകുന്ന കാര്യങ്ങളെ കുറിച്ചാണ്‌ ഇവരുടെ സംസാരങ്ങളിൽ മുഴുവനും കടന്നു വന്നിരുന്നത്‌. ഇതേ പ്രശനങ്ങളെ ഇവർ ഇരുവരും നേരിട്ടതും എന്നാൽ അനായാസം അവയെ മറികടന്നു മുന്നോട്ടു വന്നതും ഇവരിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.

ഇവർ ഇരുവരും ഈ പ്രശ്നത്തെ നേരിടാൻ ഒരു മാർഗം കണ്ടെത്തിയിരുന്നു.  പതിനഞ്ചാം വയസ്സിൽ ബിസിനസ്‌ മേഖലയിലേക്ക്‌ വന്നയാളാണ്‌ രോഹിത്‌ നമ്പൂതിരി എന്ന യുവാവ്‌. തനിക്ക്‌ അറിയാത്ത കാര്യങ്ങൾ സ്വന്തമായി പഠിച്ചെടുക്കാൻ ചെറുപ്പം മുതലേ രോഹിതിന്‌ നല്ല കഴിവാണ്‌. അതുപോലെ തന്നെയാണ്‌ ശ്രുതിയുടെ കാര്യവും. പൊതു ഇടങ്ങളിൽ സംസാരിക്കാൻ നന്നേ പാടുപെട്ടിരുന്നു ശ്രുതി ഒരു സമയത്ത്‌. എന്നാൽ അതിന്‌ ശ്രുതിയും സ്വന്തമായി ഒരു വഴി കണ്ടെത്തി. സംഗതി വിജയിക്കുകയും ചെയ്തു. അങ്ങനെ ഇവർ നേരിട്ട പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗം എല്ലാവരിലും ആപ്ലിക്കബിൾ ആവും എന്ന്‌ ചിന്തിച്ചതിലൂടെയാണ്‌ സ്വന്തമായി ഒരു സംരഭം തുടങ്ങാനുള്ള പ്രചോദനം ഇരുവരിലും ഉണ്ടായത്‌.

നാലു വർഷം മുമ്പാണ്‌ തിരുവനന്തപുരം സ്വദേശികളായ ഇരുവരും ചേർന്ന്‌ ഇൻസ്പൈറ എന്ന വിദ്യാഭ്യാസ സ്ഥാപനം തിരുവനന്തപുരത്തുള്ള ജഗതിയിൽ ആരംഭിച്ചത്. എഞ്ചിനീയറിംഗ്‌ ബിരുദധാരിയായ ശ്രുതി ആ മേഖല വിട്ടു സ്റ്റാർട്ടപ്പ്‌ സംരഭം തുടങ്ങിയപ്പോൾ വീട്ടുകാരും സുഹൃത്തുക്കളും വേണ്ടത്ര പരിഗണനയോ പ്രോത്സാഹനമോ ഒന്നും തന്നെ നൽകിയില്ല. പക്ഷെ അതിലൊന്നും തളരാതെ ശ്രുതിയെ അവരുടെ ആശയങ്ങളുമായി മുന്നോട്ട്‌ പോവാൻ സഹായിച്ചത് രോഹിത്താണ്. ഇൻസ്‌പൈറ എന്ന സ്‌ഥാപനം ഒരു സംരഭം എന്ന നിലയിൽ മാത്രമല്ല അവർ കണ്ടിരുന്നത്‌. അവർ നേടിയെടുത്ത അറിവിനെ മറ്റുള്ളവരിലേക്ക്‌ കൃത്യമായി എത്തിക്കുക എന്ന ലക്‌ഷ്യം കൂടി അതിന്‌ ഉണ്ടായിരുന്നു. കൂണ്‌ പോലെ പൊട്ടി മുളയ്ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന്‌ വ്യത്യസ്തമായ ഒരിടമാണ്‌ ഇൻസ്പൈറ.

നേരത്തെ പറഞ്ഞത്‌ പോലെ തന്നെ ഇൻസ്പൈറയുടെ കോച്ചിങ്‌ രീതികൾ മറ്റുളള സ്ഥാപനങ്ങളിൽ നിന്ന്‌ വ്യത്യസ്തമാണ്‌. അതിൽ പ്രധാനപ്പെട്ട ഒന്നാണ്‌ പഠിപ്പിക്കുന്ന രീതി. എത്ര കുട്ടികൾ ഉണ്ടെങ്കിലും വ്യക്തി പരമായാണ് ഇവിടെ ക്ലാസുകൾ എടുത്തു കൊടുക്കുന്നത്‌. അതുപോലെ തന്നെ ഇംഗ്ലീഷ്‌ ഭാഷ പഠിപ്പിക്കുന്നതിലും വ്യത്യസ്തമായ രീതിയാണിവിടെയുള്ളത്‌. ചെറിയ കുട്ടികൾ മുതൽ റിട്ടയേർഡ്‌ ആയ ഉദ്യോഗസ്ഥർ വരെ ഇപ്പോൾ ഇൻസ്പൈറയെ ആശ്രയിക്കുന്നുണ്ട്‌. ചിട്ടയായ പരിശീലനവും സമയ ക്രമീകരണവുമാണ്‌ ഇൻസ്പൈറയെ മുന്നിട്ട്‌ നിർത്തുന്നത്‌.

സ്പോക്കൺ ഇംഗ്ലീഷിൽ പ്രധാന വില്ലനായി വരുന്നത്‌ ഗ്രാമർ ആണ്‌. ഇവിടെ ഗ്രാമറിനെ പേടിക്കണ്ട . കാരണം ഗ്രാമറിന്റെയും ഉച്ചാരണത്തിന്റെയും ആശയങ്ങളെ കഥകളുടെ രൂപത്തിലാക്കിയാണ് വിദ്യാർത്ഥികളുടെ മുന്നിൽ അവതരിപ്പിക്കുന്നത്‌. ഇതുകൂടാതെ 2018 ൽ ഇൻസ്പൈറയുടെ തന്നെ NGO ആയ Inzpira for all Foundation ന്റെ കീഴിൽ WEEDYA (WE EDUCATE YOUNG ASPIRERS) എന്ന പദ്ധതിക്കും ഇവർ തുടക്കം കുറിച്ചു .

ഇതിൽ സിവിൽ പോലീസ്‌ ഓഫീസേഴ്‌സിനും മാധ്യമ പ്രവർത്തകരുടെ കുടുംബത്തിൽപ്പെട്ട ഒരാൾക്കും ഇവരുടെ സേവനങ്ങൾ 25 മണിക്കൂർ സൗജന്യമായി ലഭിക്കുകയും ചെയ്യും. ഒരു സംരംഭം എന്നതിലുപരി ഇവരുടെ സേവനങ്ങൾ സൗജന്യമായി ഷെൽട്ടർ ഹോമിലും മഹിളാ മന്ദിരങ്ങളിലും ലഭ്യമാക്കാറുണ്ട്‌ എന്നത്‌ ഇൻസ്പൈറയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കുന്നു.

ചെറിയ ഒരു കെട്ടിടത്തിൽ നിന്ന്‌ തുടങ്ങിയ സംരഭം ഇന്ന്‌ മികച്ച നിലവാരം പുലർത്തുന്ന നല്ല റിസൾട്ട്‌ ഉണ്ടാക്കുന്ന സ്‌ഥാപനമായി മുന്നേറുകയാണ്‌. ഇവിടുന്ന്‌ പഠിച്ചിറങ്ങിയവർ എല്ലാം തന്നെ തങ്ങൾക്കു കിട്ടിയ നേട്ടങ്ങൾ വന്നു പങ്കുവെക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഒന്ന്‌ വേറെ തന്നെയാണെന്ന് ഇരുവരും പറയുന്നു.

ചുരുങ്ങിയ കാലം കൊണ്ട്‌ മികച്ച വിജയം നേടി മുന്നോട്ട്‌ പോകുമ്പോൾ ഇൻസ്‌പൈറയെ ആഗോള തലത്തിൽ എത്തിക്കാനുള്ള ലക്ഷ്യത്തിലാണ്‌ ഇരുവരും. ശ്രുതിയുടെ എല്ലാവിധ ആശയങ്ങൾക്കും രോഹിത്‌ എന്ന പങ്കാളി നല്ല പ്രോത്സാഹനമാണ്‌ നൽകുന്നത്‌. ഇൻസ്പൈറയുടെ സേവനങ്ങൾ ഇപ്പോൾ ഓൺലൈനിലൂടെയും ലഭ്യമാണ്‌. പ്ലേയ്‌സ്റ്റോർ വഴി ഡൗൺലോഡ്‌ ചെയ്താൽ മാത്രം മതി. പഠനം കൂടുതൽ എളുപ്പത്തിലാക്കാൻ വീഡിയോ രൂപത്തിലാണ്‌ ഓൺലൈൻ ആപ്പിലൂടെ ഇൻസ്പൈറ തങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്‌.

Facilities of INZPIRA

  • Spoken English
  • Personality Developent
  • Interview Skills
  • IELTS training