വിദ്യാർത്ഥികളുടെ ഉറ്റ ചങ്ങാതിമാരായി ജെ കെ ബുക്ക് മാർട്ടിൻ്റെ ടീച്ചേഴ്‌സ് നോട്ട്ബുക്കുകള്‍

0
350

ന്നും എപ്പോഴും വിദ്യാര്‍ത്ഥികളുടെ ഉറ്റ ചങ്ങാതിമാരായി കൂടെയുള്ളത് നോട്ട് ബുക്കുകളും പുസതകങ്ങളുമാണ്. സ്‌കൂളുകളില്‍ അധ്യാപകര്‍ പറഞ്ഞുകൊടുക്കുന്ന അറിവുകള്‍ പാഠങ്ങള്‍ ഒക്കെ നോട്ട് ബുക്കില്‍ എഴുതി വീട്ടില്‍ കൊണ്ട് വന്ന് പഠിക്കുന്ന രീതിയാണ് നമ്മുടെ നാട്ടിലുള്ളത്. അത് കൊണ്ട് തന്ന നോട്ട് ബുക്കുകള്‍ വിദ്യാര്‍ത്ഥികളുടെ ഉറ്റ ചങ്ങാതിമാരാണെന്ന് പറയുന്നതില്‍ യാതൊരു തർക്കവുമില്ല. പലതരം പ്രായത്തിലുള്ള കുട്ടികള്‍ക്കും ഓരോ വിധത്തിലുള്ള നോട്ട് ബുക്കുകളാണ് വിപണിയില്‍ നിന്ന് ലഭ്യമാകുന്നത്.

ഇന്ന് വിദ്യാർത്ഥികള്‍ക്കിടയില്‍ താരമായക്കൊണ്ടിരിക്കുകയാണ് ” ജെ കെ ബുക്ക് മാർട്ടിൻ്റെ ” ടീച്ചേർസ് നോട്ട്” ബുക്കുകള്‍. കുഞ്ഞു കുട്ടികള്‍ മുതല്‍ മുതിർന്ന വിദ്യാർത്ഥികളുടെ സന്തതസഹചാരിയാണ് ” ടീച്ചേഴ്സ് നോട്ട്ബുക്ക്”. പണ്ട് കാലങ്ങളിലൊക്കെ കൂടുതല്‍ പേരും ഒരു ബുക്ക് വാങ്ങുന്നത് ബുക്കിൻ്റെ പുറം മോടി നോക്കിയാണ്. കാരണം കുട്ടികള്‍ക്ക് ഇഷ്ടമുള്ള സിനിമ നടീനടന്മാരുടെയും പൂക്കളുടെയും പക്ഷികളുടെയും ചിത്രങ്ങളായിരുന്നു. ഇതില്‍ ഇഷ്ടപ്പെട്ടത് ഏതാണോ അത് വാങ്ങുകയാണ് പതിവ്.

ഇന്നിപ്പോള്‍ അങ്ങിനെയല്ല, അതില്‍ നിന്നെല്ലാം വ്യത്യസ്തമായി വിദ്യാർത്ഥികള്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലുള്ള രൂപ മാറ്റത്തിലൂടെയാണ് “ടീച്ചേഴ്സ് നോട്ട് ബുക്കിൻ്റെ”  രംഗപ്രവേശം. ഇവിടെ “ടീച്ചേഴ്സ് നോട്ട്ബുക്കു”കള്‍ വിദ്യാർത്ഥികള്‍ ഏറ്റെടുത്തതിൻ്റെ പ്രധാന കാരണം ബുക്കിൻ്റെ അവതരണ രീതിയും അതുപോലെ തന്നെ വിദ്യാർത്ഥികള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന തരത്തിലുള്ള അറിവുകളും ചിത്രങ്ങളും ഉള്‍പ്പെടുത്തിയാണ്.

എല്ലാ പ്രായത്തിലുള്ള കുട്ടികള്‍ക്കും അവരുടെ അറിവുകള്‍ വർദ്ധിപ്പിക്കാനും ചിത്രങ്ങളിലൂടെ പല കാര്യങ്ങളും ഓർത്തിരിക്കാനും സഹായിക്കുന്നു. ചെറിയ കഥകള്‍, പല മഹത് വ്യക്തികളുടെ വചനങ്ങള്‍, കുട്ടികളുടെ ചിന്തകള്‍ വർദ്ധിപ്പിക്കാനുള്ള പസില്‍ ഗെയിമുകള്‍ ഒക്കെ ഉള്‍പ്പെടുത്തിയ ബുക്കുകളാണ് വിദ്യാർത്ഥികളുടെ കൈകളിലേക്കെത്തുന്നത്.

പഠനോപകരണ നിർമ്മാണ, വിതരണ മേഖലയിലെ മുൻ‌നിരക്കാരാണ്‌ ജെ കെ ബുക്ക് മാർട്ട്. ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് ജെ കെ ബുക്മാർട്ടിന്റെ സവിശേഷത. ഉത്പന്നങ്ങളുടെ ഗുണമേന്മയില്‍ ഒരു വിട്ട് വീഴ്ച്ചയും വരുത്താതെ, അത്യാധുനികമായ സാങ്കേതിക മാർഗങ്ങളിലൂടുള്ള നിർമ്മാണ പ്രക്രിയയിലൂടെ വിദ്യാർത്ഥികള്‍ക്ക് വേണ്ടിയുള്ള നോട്ട്ബുക്കുകള്‍, നോട്ട്പാട്, ഡ്രോയിംഗ് ബുക്ക്, സ്ക്രാപ് ബുക്കുകള്‍, ഗ്രാഫ് ബുക്കുകള്‍ സ്കൂള്‍ സ്റ്റേഷനറികൾ എന്നിവ എത്തിക്കുന്നുണ്ട്.

വളർന്ന് വരുന്ന പുതുതലമുറക്ക് ചിന്തിക്കാനും എളുപ്പത്തില്‍ കാര്യങ്ങള്‍ പഠിച്ചെടുക്കാനും മനസ്സിലാക്കാനും കഴിയട്ടെ. ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന് പറയുന്നത് വെറുതെയല്ല. വിദ്യാർത്ഥികള്‍ക്കൊരു ഒരു വഴികാട്ടി തന്നെയാണ് ” ടീച്ചേഴ്സ് നോട്ട്ബുക്ക്”.

WEBSITE: http://www.teachersgroup.in

CONTACT: 9207401976