ന്യൂയോര്‍ക്ക്: ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ കമ്പനി നഷ്ടപരിഹാരം നല്‍കുന്നത് ഒരു തുടർക്കഥയാവുകയാണ്. ലോകത്തുടനീളം ഉപഭോക്താക്കളുള്ള കമ്പനികളില്‍ ഒന്നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. കമ്പനിക്കെതിരെ ഒരുപാട് വാർത്തകള്‍ അടുത്തകാലത്ത് പുറത്ത് വന്നിരുന്നു. ഇപ്പോള്‍ പുരുഷന്മാരില്‍ സ്തനങ്ങള്‍ വളരാന്‍ ഇടയാകും എന്ന് മുന്നറിയിപ്പ് നല്‍കാതെ മരുന്നുണ്ടാക്കി വിറ്റ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് മേലെ ചുമത്തിയ പിഴത്തുക കോടതി വര്‍ധിപ്പിച്ചു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.
മാനസികരോഗ്യത്തിനുള്ള കമ്പനിയുടെ ആന്റിസൈക്കോട്ടിക്ക് റിസ്‌പെര്‍ഡല് എന്ന മരുന്ന് കഴിച്ചാല്‍ ആണ്‍കുട്ടികളില്‍ സ്തനവളര്‍ച്ചയുണ്ടാക്കുന്ന ജൈനാകോമാസ്റ്റിയ എന്ന രോഗത്തിന് കാരണമാകുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മരുന്നിന്റെ ഈ പാര്‍ശ്വഫലത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും കമ്പനി ഇത് മറച്ചു വെച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സ്‌കിത്സോഫ്രീനിയ, 2015ല്‍ ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്നിവയ്ക്ക് നല്‍കുന്ന മരുന്നായ ‘റിസ്പെര്‍ഡാല്‍’ കഴിച്ചതിനാല്‍ തന്റെ ശരീരത്തില്‍ സ്തനങ്ങള്‍ വളര്‍ന്നുവെന്ന് കാട്ടി നിക്കോളാസ് മുറെ എന്നൊരാള്‍ അമേരിക്കയിലെ ഒരു കോടതിയെ സമീപിക്കുകയും ഇയാള്‍ക്ക് 1.5 മില്ല്യണ്‍ ഡോളര്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പിഴ നല്‍കാന്‍ കോടതി വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2018ല്‍ മറ്റൊരു കോടതി ഈ തുക വെട്ടിക്കുറച്ചിരുന്നു. ഇപ്പോള്‍ ഫിലാഡല്‍ഫിയ ഹൗസ് ഒഫ് കോമണ്‍ പ്ലിയാസ് ആണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നല്‍കേണ്ട പിഴ 8 ബില്ല്യണ്‍ ഡോളറായി(800 കോടി രൂപ) ഉയര്‍ത്തിയത്. രോഗികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും യാതൊരു പ്രാധാന്യം നല്‍കാതെ ലാഭം മാത്രം മുന്നില്‍ കണ്ട് വ്യവസായം നടത്തുന്ന കമ്പനി എന്നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണെ കോടതി വിശേഷിപ്പിച്ചത്.
നിക്കോളാസിന് പുറമെ ഇതേ മരുന്ന് കഴിച്ച് കുഴപ്പത്തിലായ നിരവധി പേര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ഹര്‍ജികളും കോടതി പരിഗണിക്കാനിരിക്കുകയാണ്. താന്‍ പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പേയാണ് മാനസിക അസ്വാസ്ഥ്യങ്ങള്‍ക്ക് നിക്കോളാസ് ഈ മരുന്നുകള്‍ കഴിച്ചിരുന്നത്.