മാർക്കറ്റിലേക്ക് കേരള ബ്രാൻ്റ്. കേരള ബ്രാൻഡ് ലൈസൻസുകൾ ഇന്ന് മുതൽ ലഭ്യമാകുന്നതോടെ കേരളം ദിശാബോധത്തോടെയുള്ള മറ്റൊരു ചുവടുവെപ്പിന് കൂടി സാക്ഷ്യം വഹിക്കുകയാണെന്ന് മന്ത്രി പി രാജീവ്. കേരള ബ്രാൻ്റിൽ ഇറങ്ങുന്ന ഉൽപ്പന്നങ്ങളായിരിക്കണം ഇനിമുതൽ ഈ മേഖലയിലെ ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ എന്ന നിലയിൽ മുന്നോട്ടുപോകാൻ സാധിക്കണമെന്ന് മന്ത്രി പറഞ്ഞു. കേരള ബ്രാൻ്റ് ആണോ ഉത്പന്നങ്ങൾ എന്ന നിലയിൽ ഉപഭോക്താക്കൾ നമ്മളുടെ ഉൽപ്പന്നങ്ങൾക്കായി മാർക്കറ്റിലേക്കെത്തണം. അത്തരം ഗുണനിലവാര പരിശോധനയ്ക്ക് ശേഷം മാത്രമേ ഈ ലൈസൻസ് സർക്കാർ കൈമാറുന്നുള്ളൂ എന്നതിനാൽ കേരള ബ്രാൻ്റ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുന്നേറുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള ബ്രാൻ്റ് ലൈസൻസ് ലഭ്യമായാൽ ആഭ്യന്തര, അന്തർദേശീയ തലങ്ങളിൽ “product of kerala” എന്ന തനതായ ബ്രാന്റ് നാമത്തിൽ കമ്പനികൾക്ക് ഉത്പന്നങ്ങളോ സേവനങ്ങളോ വിപണനം ചെയ്യാൻ കഴിയും. ഉയർന്ന നിലവാരമുള്ള സർട്ടിഫിക്കേഷനുകൾ നേടുന്നതിനുള്ള സാമ്പത്തിക സഹായം ലഭ്യമാകുന്നതിലൂടെ കയറ്റുമതി മെച്ചപ്പെടുത്തുന്നതിന് കൂടുതൽ സഹായിക്കും. കേരള ബ്രാൻഡ് ലൈസൻസ് ലഭ്യമായാൽ ആഭ്യന്തര, അന്തർദേശീയ തലങ്ങളിൽ “പ്രൊഡക്ട്” എന്ന തനതായ ബ്രാൻഡ് നാമത്തിൽ കമ്പനികൾക്ക് ഉൽപ്പന്നങ്ങളോ സേവനങ്ങളോ വിപണനം ചെയ്യാൻ കഴിയും. ഉയർന്ന നിലവാരമുള്ള സർട്ടിഫിക്കേഷനുകൾ നേടുന്നതിനുള്ള സാമ്പത്തിക സഹായം ലഭ്യമാകുന്നതിലൂടെ കയറ്റുമതി മെച്ചപ്പെടുത്തുന്നതിന് കൂടുതൽ സഹായിക്കും.
ഒപ്പം തന്നെ അന്താരാഷ്ട്ര വ്യാപാര മേളകളിലും മാർക്കറ്റിംഗ് എക്‌സ്‌പോകളിലും പ്രദർശിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ/സേവനങ്ങളുടെയും പട്ടികയിൽ ഇവയും പരിഗണിക്കപ്പെടും. ഇന്ന് ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരത്തുവച്ച് നടക്കുന്ന ചടങ്ങിലാണ് ആദ്യ കേരള ബ്രാൻഡ് ലൈസൻസ് കൈമാറുക. ഉത്തരവാദിത്ത വ്യവസായമെന്ന സംസ്ഥാന സർക്കാരിൻറെ നയമനുസരിച്ചും ഏറ്റവും മികച്ച ഗുണനിലവാരം ഉറപ്പ് വരുത്തിയും നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്കാണ് ‘കേരള ബ്രാൻഡ്’ ലൈസൻസ് ലഭിക്കുക. ഇത്തരമൊരു പ്രത്യേക ലൈസൻസ് ലഭിക്കുന്നതിലൂടെ അന്താരാഷ്ട്ര വിപണിയിലടക്കം ഈ ഉൽപ്പന്നങ്ങൾക്ക് ആദ്യഘട്ടത്തിൽ മലയാളികൾക്കിടയിലും പിന്നീട് എല്ലാവർക്കുമിടയിലും കൂടുതൽ സ്വീകാര്യത ലഭിക്കും.
കേരളത്തിലെ വ്യവസായങ്ങൾക്ക് പൊതുവായ ഒരു ഐഡൻറിറ്റി നൽകുന്നതിനും സംസ്ഥാനത്തെ തദ്ദേശീയ ഉൽപന്നങ്ങൾക്ക് സവിശേഷമായ സ്ഥാനം സൃഷ്ടിച്ചുകൊണ്ട് ആഗോള വിപണിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ‘കേരള ബ്രാൻഡ് ലൈസൻസ്’ കേരളത്തിലെ സംരംഭങ്ങളെ പ്രാപ്തരാക്കും. മെയ്ഡ് ഇൻ കേരള ബ്രാൻഡിൽ ഉത്പന്നങ്ങൾ വിപണിയിലിറക്കുന്നതിനാണ് കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ നൽകുന്നത്. ചെറുകിട വ്യവസായ സംരംഭകർക്ക് കുറഞ്ഞ ചെലവിൽ മികച്ച വിപണിമൂല്യം സംരംഭത്തിന് ഉറപ്പാക്കാൻ സർട്ടിഫിക്കേഷനിലൂടെ സാധിക്കും. കേരളത്തിൽ നിന്ന് തന്നെ ശേഖരിച്ച അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് ഇവിടെ തന്നെ നിർമിച്ച ഉത്പന്നങ്ങൾ ആകണം ബ്രാൻഡിനായി അപേക്ഷിക്കേണ്ടത്.