ഈ വർഷം കുറഞ്ഞത് 100 സ്റ്റാർട്ടപ്പുകൾക്കെങ്കിലും കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) സാമ്പത്തിക സഹായം ഉറപ്പാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുന്നത് കെഎഫ്‌സിയുടെ മുൻഗണനാ മേഖലയായി മാറിയെന്ന് ധനമന്ത്രി പറഞ്ഞു. ഇതുവരെ 61 സ്റ്റാർട്ടപ്പുകൾക്കായി കെഎഫ്‌സി 78.52 കോടി രൂപ വായ്പയായി നൽകിയിട്ടുണ്ട്. കുറഞ്ഞ പലിശയാണ് ഈ വായ്പകളുടെ പ്രധാന ആകർഷണം. നിലവിൽ, കെഎഫ്‌സി 5.6% പലിശ നിരക്കിൽ 10 കോടി രൂപ വരെ ഈട് രഹിത വായ്പ നൽകുന്നു. ഇതിൽ, സംസ്ഥാന സർക്കാർ പലിശയുടെ 3% വഹിക്കുന്നു, ഇത് പദ്ധതി സംരംഭകർക്ക് താങ്ങാനാവുന്നതാക്കുന്നു. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ വ്യാഴാഴ്ച നടന്ന കെ.എഫ്.സി സ്റ്റാർട്ടപ്പ് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യവസായ വിപുലീകരണത്തിനുള്ള വായ്പയുടെ പരിധി 2 കോടിയിൽ നിന്നും 3 കോടി രൂപയായി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള വായ്പയുടെ പരിധി 10 കോടി രൂപയിൽ നിന്നും 15 കോടി രൂപയായി ഉയർത്തുന്ന കാര്യം പരിഗണിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി അഡ്വ. കെ എൻ ബാലഗോപാൽ.
കമ്പനിയുടെ സാമ്പത്തിക പിന്തുണയോടെ നിരവധി സ്ഥാപനങ്ങൾ സംസ്ഥാനത്ത് മികച്ച നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ 700 മുതൽ 800 കോടി രബപ വരെ വിറ്റ് വരവുള്ള വ്യവസായ സ്ഥാപനങ്ങളുമുണ്ട്. കമ്പനിയുടെ മൂലധന നിക്ഷേപം 50 കോടിയിൽ നിന്ന് 300 കോടി രൂപയിലേക്ക് സർക്കാർ ഉയർത്തി. 7368 കോടി രൂപ വായ്പ വിതരണം ചെയ്തു. സ്റ്റാർട്ടപ്പുകൾക്ക് ബാങ്കുകൾ അടക്കമുളഅള ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ എളുപ്പമല്ലാത്ത സാഹചര്യക്കിലാണ് കെഎഫ്സി ഇടപെടൽ എന്ന് മന്ത്രി പറഞ്ഞു.