വീടും മുറിയും ഒക്കെ മനോഹരമാക്കാൻ നിങ്ങൾ റെഡിയാണോ? എങ്കിൽ അമലയുടെ ‘ലാ കാസ ബെല്ല’യുണ്ട് നിങ്ങൾക്കൊപ്പം…

0
275

നമ്മളിൽ ഭൂരിഭാ​ഗം പേരും ഇന്ന് സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും. എന്നാൽ അത് അത്ര എളുപ്പമുള്ള കാര്യമല്ല. ചിലപ്പോൾ തുടക്കത്തിൽ വളരെ സ്മൂത്തായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പറ്റുമെങ്കിലും മുന്നോട്ട് പോകുമ്പോൾ ഒന്ന് താഴേക്ക് വീണ് പോകാറുണ്ട്. ചിലരൊക്കെ ആ വീഴ്ചയിൽ തളർന്നും പോകും. എന്നാൽ ചിലർ തൻ്റെ ലക്ഷ്യസ്ഥാനത്ത് എത്താൻ വേണ്ടി വീണ്ടും വീണ്ടും പ്രയത്നിച്ച് കൊണ്ടേയിരിക്കും. അത്തരത്തിലുള്ള ഒരു സംരംഭകയെ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. തൻ്റെ നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കൊണ്ട് പടുത്തുയർത്തിയ ഒരു സംരംഭം. തനിക്ക് മാത്രമല്ല തന്നിലൂടെ കുറച്ച് പേർക്ക് ഒരു വരുമാനും കൂടി നൽകാൻ കഴിയുന്ന ഒരു സംരംഭത്തിനാണ് അങ്കമാലി സ്വദേശിയായ അമല തിരികൊളുത്തിയത്. പഠന ശേഷം കുറച്ച് നാൾ വിദേശത്ത് ജോലി ചെയ്തു. പിന്നീട് വിവാഹം നടന്നു. ശേഷം നാട്ടിലേക്ക് തന്നെ ചേക്കേറി. എന്നാൽ തൻ്റെ പ്രൊഫഷണൽ ജീവിതത്തെ മുന്നോട്ട് കൊണ്ട് പോകാൻ അമലക്ക് പല കാരണങ്ങൾ കൊണ്ട് സാധിച്ചിരുന്നില്ല. മൂന്ന് വർഷത്തോളം ബ്രേക്ക് എടുക്കേണ്ടി വന്നു എന്ന് തന്നെ പറയാം. ആ സമയങ്ങളിൽ ഒക്കെ തനിക്ക് എന്തെങ്കിലും ഒക്കെ ചെയ്യണമെന്ന ആ​ഗ്രഹമായിരുന്നു അമലക്ക് ഉണ്ടായിരുന്നത്. പക്ഷെ ലോകം ഒന്നടങ്കം നാല് ചുമരുകളിലേക്ക് ഒതുങ്ങിയ കൊവിഡിൻ്റെ സമയമായിരുന്നു അത്.

പിന്നീട് അമല സോഷ്യൽ മീഡിയയിൽ ആക്ടീവാവുകയും ഓരോ ട്രെൻഡുകൾ മനസ്സിലാക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലൂടെ ഓരോ ക്രാഫ്റ്റ് വർക്കുകളും തങ്ങളാൽ കഴിയുന്ന ഓരോ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന വീഡിയോകൾ കണ്ട് പ്രചോദനമായി അമലക്ക് വേണ്ടി തന്നെ ഓരോന്ന് നിർമ്മിക്കാൻ തുടങ്ങി. അതൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ മികച്ച റെസ്പോൺസും ആവശ്യക്കാരും വന്നു. ആദ്യം വിരലിൽ എണ്ണാവുന്ന ആവശ്യക്കാരായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ആവശ്യക്കാരുടെ എണ്ണവും കൂടി. അങ്ങനെയാണ് ഒരു സംരംഭം തുടങ്ങിയാലോ എന്ന ചിന്ത വരുന്നതും. ഒട്ടും വൈകിപ്പിച്ചില്ല ‘എന്നും നമ്മളുള്ളയിടം മനോഹരമാക്കണം’ എന്ന കൺസെപ്ടിൽ അമല സംരംഭത്തിന് തുടക്കം കുറിച്ചു. ‘എന്നും നമ്മളുള്ളയിടം വീടാണ്’. ഇന്നത്തെ കാലത്ത് വീടിൻ്റെ ഭം​ഗി കൂട്ടാൻ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്ത് കൂട്ടുന്നവരാണ് നമ്മൾ മലയാളികൾ. വീടിൻ്റെ അകത്തളങ്ങളൊക്കെ മനോഹരമാക്കുന്നത് കർട്ടൻസുകളും മറ്റു അലങ്കാര മേപ്പൊടികളും ഒക്കെ സെറ്റ് ചെയ്താണ്. അത് തന്നെയാണ് അമലയുടെ സംരംഭവും. ‘ലാ കാസ ബെല്ല’ എന്ന പേരിൽ സംരംഭത്തിന് തുടക്കം കുറിച്ചു. ‘ലാ കാസ ബെല്ല’ എന്നതിനർത്ഥം ‘മനോഹരമായ വീട്‘ എന്നതാണ്. വീട്ടിലെ ഏത് മുറികളെയും മനോഹരമാക്കാൻ പാകത്തിലുള്ള എല്ലാവിധ തുണിത്തരങ്ങളും ‘ലാ കാസ ബെല്ല’യിൽ നിന്ന് ലഭിക്കും. ഏറ്റവും കൂടുതൽ ബെഡ്റൂമുകലിലേക്കുള്ള സെറ്റുകളാണ്. മാസ്റ്റർ ബെഡ്റൂമിലേക്കുള്ള ബെഡ്ഷീറ്റ്, തലയിണ ഇങ്ങനെ തുടങ്ങി ആ ബെഡ്റൂമിലേക്ക് വേണ്ട എല്ലാ സാധനങ്ങളും ഇവിടെ നിന്ന് ലഭ്യമാണ്. പ്രീമിയം ലെവൽ മുതൽ സാധരണക്കാർക്ക് വാങ്ങാവുന്ന തരത്തിലുള്ള ഉത്പന്നങ്ങളും ഇവിടെയുണ്ട്. മികച്ച ​ഗുണമേന്മയുള്ള ഉത്പന്നം കൂടിയാണ് ‘ലാ കാസ ബെല്ല’യിൽ ഒരുക്കിയിട്ടുള്ളത്. ഇത് മാത്രമല്ല ഉപഭോക്തമാവിന് ഇഷ്ടമുള്ള കളർ, പാറ്റേൺ, ഡിസൈൻസ് ഒക്കെ കസ്റ്റമൈസ് ചെയ്തും നൽകാറുണ്ട്.

കൊവിഡ് എന്ന മഹാമാരി കാലത്താണ് തൻ്റെ സംരംഭത്തെ നട്ട് നനച്ച് വലിയൊരു വിജയത്തിലേക്ക് അമല എത്തിച്ചത്. സംരംഭം തുടങ്ങുക എന്ന ലക്ഷ്യത്തിനൊപ്പം കുറച്ച് പേർക്ക് വരുമാനം നേടിയെടുക്കാനുള്ള സാഹചര്യം കൂടി അമല ഒരുക്കാൻ മറന്നില്ല. എറണാകുളം അങ്കമാലിയിലാണ് അമലയുടെ ‘ലാ കാസ ബെല്ല’ എന്ന സ്വപ്ന സംരംഭത്തിൻ്റെ ആസ്ഥാനം. കൂടാതെ കൊച്ചിയുടെ ഹൃദയഭാ​ഗമായ പനമ്പള്ളി ന​ഗറിലും ഇവരുടെ ഔട്ട്ലെറ്റുണ്ട്.

മറ്റ് ജില്ലകളിലേക്കും ഇന്ത്യയിലും വിദേശത്തേക്കുമെല്ലാം തന്നെ ലാ കാസ ബെല്ലയുള്ള ഉത്പന്നങ്ങൾ എത്തിച്ച് തുടങ്ങി കഴിഞ്ഞു. ഈ വർഷം തന്നെ അങ്കമാലിയിൽ ഹോം ലിനൻ്റെ എക്സ്ക്ലൂസീവ് ഔട്ട്ലെറ്റ് ഓപ്പൺ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അമല. അതോടൊപ്പം തന്നെ ഫ്രാഞ്ചൈസി ഏറ്റെടുക്കാൻ താൽപ്പര്യമുള്ള സ്ത്രീകൾകൾക്കും ലാ കാസ ബെല്ലയെ സമീപിക്കാം. ഓൺലൈനായി ഇവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയും ഓഫ്ലൈനായി ഇവരുടെ സ്റ്റോറിൽ നിന്നും പ്രൊഡക്ടുകൾ വാങ്ങാം.

instagram: https://www.instagram.com/lacasabellaforyou/

Facebook: https://shorturl.at/Z3USi