റൂപേ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളിലെ മാഗ്‌നറ്റിക് സ്‌ട്രൈപ് ഉപയോഗിച്ച് പണമിടപാട് നടത്താൻ കഴിയില്ല

0
20

കാർഡ് വഴിയുള്ള പണമിടപാടുകൾക്ക് മാഗ്നെറ്റിക് സ്ട്രൈപ് സംവിധാനം ഇല്ലാതാകുന്നു. ഇഎംപി ചിപ്പ് വഴിയുള്ള ഇടപാടുകളെ ആശ്രയിക്കാൻ സേവനദാതാക്കൾ മുന്നോട്ടു വരുന്നതായാണ് പുതിയ സൂചനകൾ. ഇതിനായുള്ള ശ്രമങ്ങൾ കമ്പനികൾ നടത്തി തുടങ്ങി. സാമ്പത്തിക തട്ടിപ്പ് തടയാൻ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെതാണ് പുതിയ തീരുമാനം. റൂപേ കർഡ് ഉപയോഗിച്ച് സൈ്വപ്പിംഗ് മെഷീനുകളിലെ പണമിടപാടുകൾ ഇനി ഇഎംവി ചിപ്പുകൾ വഴി മാത്രമാകും. അതായത് ജൂലൈ ഒന്നു മുതൽ റൂപേ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളിലെ മാഗ്‌നറ്റിക് സ്‌ട്രൈപ് ഉപയോഗിച്ച് ഇന്ത്യക്കുള്ളിലെ സ്വൈപ്പിം​ഗ് മെഷീനുകളിൽ (പിഒഎസ്) പണമിടപാട് നടത്താൻ കഴിയില്ല. പകരം റൂപേ കാർഡുകളിലെ ഇഎംവി ചിപ്പ് തന്നെ ഉപയോഗിക്കണ്ടേി വരും.

കാർഡുകളുടെ പിൻവശത്തു മുകളിലായി കാണുന്ന സ്ട്രൈപ്പിൽ ആണ് കാർഡിന്റെ വിവരങ്ങൾ സൂക്ഷിക്കുന്നത്. ഇത് പകർത്തി വ്യാജ കാർഡ് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇഎംവി ചിപ്പുകൾ കൂടി നിർബന്ധമാക്കിയത്. അതേസമയം അന്താരാഷ്ട്ര ഇടപാടുകൾക്കും പ്രീപെയ്ഡ് റൂപേ കാർഡുകൾക്കും മഗ്‌നറ്റിക് സ്ട്രൈപ്പ് സംവിധാനം തുടരും.