കേരള വിപണിയിൽ മഹീന്ദ്രയുടെ ഇലക്ട്രിക്ക് ത്രീവീലർ എത്തി. ട്രിയോ ഓട്ടോറിക്ഷ, ട്രിയോ യാരി ഇലക്ട്രിക് റിക്ഷ എന്നീ മോഡലുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. 2.70 ലക്ഷം രൂപ, 1.71 ലക്ഷം രൂപ എന്നിങ്ങനെയാണ് കേരളത്തിലെ എക്സ് ഷോറൂം വില. ത്രീവീലറിന് ക്ലച്ചില്ലാത്തതിനാല് ഓടിക്കാന്‍ എളുപ്പമാണ്. സുഖകരമായ യാത്രയാണ് ട്രിയോ ഒരുക്കുന്നത്.
ഇന്ത്യയില്‍ ലിതിയം അയോണ്‍ ബാറ്ററി ഉപയോഗിച്ചുള്ള ആദ്യ മുച്ചക്രവാഹനം എന്ന പ്രത്യേകതയും ട്രിയോയ്ക്കുണ്ട്. ഇതിന്റെ ബാറ്ററിയ്ക്ക് അഞ്ച് വര്‍ഷത്തിലേറെയാണ് ആയുസ്. മൂന്നു വര്‍ഷം വാറന്റിയും ബാറ്ററിയ്ക്ക് ലഭിക്കും.
നിരത്തിലുള്ള മുച്ചക്ര വാഹനങ്ങളെ അപേക്ഷിച്ച് പരിപാലനച്ചെലവ് കുറവായതിനാല്‍ ട്രിയോ, ഉടമകള്‍ക്ക് മെച്ചപ്പെട്ട വരുമാനം നേടിക്കൊടുക്കും. മഹീന്ദ്രയുടെ വിപുലമായ ഡീലര്‍ഷിപ്പ് ശൃംഖലയിലൂടെ മികച്ച വില്‍പ്പനാനന്തര സേവനം നല്കാന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് – മഹീന്ദ്ര ഇലക്ട്രിക്കിന്റെ സിഇഒ മഹേഷ് ബാബു പറഞ്ഞു.
ട്രിയോ യാരിയിൽ ഡ്രൈവര്‍ അടക്കം അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാം. 1.96 കിലോവാട്ട്-19 എന്‍എം ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിക്കുന്ന വാഹനത്തിന് ഒറ്റ ചാര്‍ജിങ്ങില്‍ 85 കിലോമീറ്റര്‍ വരെ ഓടാനാവും. മണിക്കൂറില്‍ 24.5 കിലോമീറ്ററാണ് പരമാവധി വേഗം. 3.69 കിലോവാട്ട് അവര്‍ ശേഷിയുള്ള ലിതിയം അയോണ്‍ ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ രണ്ടര മണിക്കൂര്‍ മതി.
ട്രിയോ ഓട്ടോറിക്ഷയ്ക്ക് ശേഷി കൂടിയ ബാറ്ററിയും ഇലക്ട്രിക് മോട്ടോറുമാണ്. ഡ്രൈവര്‍ അടക്കം നാല് പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം. 5.4 കിലോവാട്ട് – 30 എന്‍എം ശേഷിയുള്ള മോട്ടോര്‍ ഉപയോഗിക്കുന്ന ട്രിയോയ്ക്ക് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗമെടുക്കാനാവും. 7.37 കിലോവാട്ട് ശേഷിയുള്ള ബാറ്ററി ചാര്‍ജ് ചെയ്യാന്‍ വേണ്ടത് മൂന്ന് മണിക്കൂറും 50 മിനിറ്റുമാണ്. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്ത ബാറ്ററി ഉപയോഗിച്ച് 130 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം.
കിലോമീറ്ററിന് വെറും 50 പൈസ ചെലവില്‍ ട്രിയോയില്‍ യാത്ര ചെയ്യാം. പരിപാലനച്ചെലവ് കിലോമീറ്ററിന് 10 പൈസ മാത്രം.
ഹാര്‍ഡ് ടോപ്പ്, സോഫ്ട് ടോപ്പ് വകഭേദങ്ങള്‍ രണ്ടു മോഡലുകള്‍ക്കുമുണ്ട്.