കൊച്ചി പോലെ ഒരു മെട്രോ നഗരത്തിൽ താമസിക്കുന്നവർ ജീവിതം സുഗമമാക്കുവാൻ മൊബൈൽ ആപ്പുകളെ ആശ്രയിക്കുന്നത് ശീലമാക്കിയിരിക്കുന്നു. ടാക്സി ബുക്കിങ്ങിനും, ഫുഡ് ഡെലിവറിക്കും ഹോട്ടൽ ബുക്കിങ്ങിനും ഗ്രോസറി ഡെലിവെറിക്കും എന്തിനും ഏതിനും ആപ്പുകൾ സുലഭമാണ്. അഗ്രിഗേറ്റർ അല്ലെങ്കിൽ Uber for “X” പ്ലാറ്റുഫോമുകളാണ് ഈ ബിസിനസ് മോഡലുകൾ എല്ലാം തന്നെ.
ഇതേ മോഡലിൽ ഇലക്ട്രീഷൻ, പ്ലംബർ, കാർപെൻ്റർ, ഹൗസ് ഷിഫ്റ്റിംഗ്, ഹൗസ് ക്ലീനിങ്, അപ്ലൈയൻസ്, റിപെയർ, പെസ്റ്റ് കണ്‍ട്രോള്‍ തുടങ്ങിയ വീട്ട് സേവനങ്ങള്‍ സേവനങ്ങൾ മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്യാൻ കഴിയുന്ന പ്ലാറ്റഫോം ആണ് ടാസ്ക്ക്മാരിയോ (Taskmario). വീട്ടു സേവനങ്ങൾക്ക് പുറമെ കംപ്യൂട്ടർ റിപെയർ, ഫോട്ടോഗ്രഫി, വെഡ്ഡിംഗ് സർവീസസ്, ഫിറ്റ്നസ് ആൻഡ് വെല്‍നസ് സർവ്വീസസ് തുടങ്ങിയ സേവനങ്ങളും ടാസ്ക്ക്മാരിയോയിലൂടെ ലഭ്യമാണ്.
ഒരു പക്ഷെ നഗരത്തിൽ നിങ്ങൾ പുതിയതാണെങ്കിൽ ഒരു പ്ലംബറെ കിട്ടണം എങ്കിൽ ഒന്നുകിൽ സുഹൃത്തുക്കളോടു ചോദിക്കണം അല്ലെങ്കിൽ ഫോൺ നമ്പർ മാത്രം കിട്ടുന്ന യെല്ലോ പേജുകളിലും സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ അന്വേഷിക്കണം. ഇതൊക്കെ ചെയ്താലും നമ്മൾക്ക് നല്ല എക്സ്പീരിയൻസ് ഉള്ള ആളെ വേണ്ട സമയത്തു യദാർത്ഥ മാർക്കറ്റ് റേറ്റ് ഇൽ കിട്ടണം എന്നില്ല. ഇവിടെയാണ് ടാസ്ക്ക്മാരിയോയുടെ പ്രസക്തി. ഒറ്റ ആപ്പിൽ 40 ഓളം സർവീസുകൾ, Transparent Pricing ഉം ,On -Time service guarantee യോട് കൂടി ഓഫർ ചെയ്യുന്നു. ആപ്പ് ഓപ്പൺ ചെയ്തു സർവീസ് തിരഞ്ഞെടുത്ത ശേഷം സ്ഥലവും സമയവും തിരഞ്ഞെടുത്ത ശേഷം വെറും പതിനഞ്ചു സെക്കന്റിനുള്ളിൽ ബുക്കിംഗ് ഉറപ്പാക്കാം. 40 ഓളം ഫോൺ നമ്പറുകൾ ഫോണിൽ സേവ് ചെയ്യേണ്ട ആവശ്യം ഇനി ഇല്ല . ടാസ്ക്ക്മാരിയോ പ്ലാറ്റഫോമിൽ ഉള്ള എല്ലാവരും പരിചയസമ്പത്തും അതുപോലെ തന്നെ സർട്ടിഫൈട് ടെക്നീഷ്യൻസും ആയിരിക്കും. എന്നിരുന്നാലും ഇവരുടെ സേവനം കഴിഞ്ഞ ഉടനെ നിങ്ങൾക്ക് സേവനം ചെയ്തവരെ റേറ്റിങ്ങ് ചെയ്യുവാൻ സാധിക്കും . പ്ലാറ്റ്‌ഫോമിൽ ക്വാളിറ്റി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
ഒരു സേവനം ആവശ്യപ്പെടുന്നതു മുതൽ സേവനത്തിന്റെ ഓരോ ഘട്ടവും ടാസ്ക്മാരിയോ ടീമിന്റെ പൂർണ നിയന്ത്രണത്തിലാണ്. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാണ്.
സംരംഭം ആരംഭിച്ചു ഏഴുമാസത്തിനുള്ളിൽ ഇത് വരെ ആയിരത്തിൽ പരം ജോലികൾ ചെയ്തുതീർത്തിട്ടുണ്ട്.
നിലവിൽ കൊച്ചി ,തൃശൂർ, തിരുവനന്തപുരം എന്നീ നഗരങ്ങളിൽ ഈ സേവനം ലഭ്യമാണ്.അടുത്ത വർഷം പകുതിയോടു കൂടി രാജ്യത്തിന് പുറത്തും പ്രവർത്തനം ആരംഭിക്കാൻ പദ്ധതികൾ ഉണ്ട്.
ടാസ്ക് മാരിയോടെ സേവനങ്ങള്‍ ലഭ്യമാകാൻ https://www.taskmario.com/
Download the App from App Store- https://apple.co/2YjrQdd
Download the App from Google Play- http://bit.ly/2HeXf9Q
ടാസ്ക്ക്മാരിയോ എന്ന സ്റ്റാർട്ട്പ്പ് സംരംഭത്തിന് പിന്നില്‍ സുഹൃത്തുക്കളായ സൂരജ് ,മിഹിർ, ബിജിത് ബേബി ,അരുൺ കുമാർ എന്നിവരാണ്. നീണ്ട 12 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ മിഹിർ സുഹൃത്തുക്കളുമായി ചേർന്ന് ടാസ്ക്ക്മാരിയോ എന്ന സ്റ്റാർട്ടപ്പിന് തുടക്കം കുറിക്കുകയായിരുന്നു.തൃശൂർ ജില്ലയിലെ തളിക്കുളം എന്ന ഗ്രാമത്തിലാണ് ഈ സ്റ്റാർട്ടപ്പ് ആരംഭിച്ചത്.
Taskrunner -Taskmario Partner (Service Provider App )
നിങ്ങൾ കൊച്ചിയിലോ തൃശൂരോ തിരുവനന്തപുരത്തോ ഉള്ള ഒരു സേവന ദാദാവാനോ (service provider ) ?
പണ്ടൊക്കെ നിങ്ങൾ ഒരു നല്ല ജോലിക്കാരനാണെങ്കിൽ നിങ്ങൾക്ക് വേണ്ടുന്ന കസ്റ്റമേഴ്സ് നിങ്ങളുടെ അടുത്തേക്ക് വരും. എന്നാൽ ഈ ഡിജിറ്റൽ യുഗത്തിൽ കാര്യങ്ങൾ അത്ര എളുപ്പമല്ല . സ്വന്തമായി ഒരു വെബ്സൈറ്റ് , ഡിജിറ്റൽ മാർക്കറ്റിംഗ് , ഓൺലൈൻ പരസ്യങ്ങൾ , മറ്റു പരസ്യങ്ങൾ ഇതെല്ലാം ചെയ്‌താൽ മാത്രമേ ഈ കാലത്തു ഒരു ലീഡ് കിട്ടുകയുള്ളൂ .ഇവിടെയാണ് Taskmario ഫ്രീലാൻസ് തൊഴിലാളികൾക്ക് വേണ്ടി ആപ്പ് ഒരുക്കിയിരിക്കുന്നത് . Taskmario പറയുന്ന മാനദണ്ഡങ്ങൾ അനുസരിച്ചു Taskrunner ആയി പ്രവേശിക്കുകയാണെങ്കിൽ നിങ്ങള്ക്ക് സൗജന്യമായി നിരന്തരം ലീഡ് ലഭിച്ചുകൊണ്ടിരിക്കും. നിലവിൽ 100 ഓളം തൊഴിലാളികൾ രജിസ്റ്റർ ചെയ്തു പണി ചെയ്തുകൊണ്ടിരിക്കുന്നു.
Contact Taskmario: mihir@cyphershot.in , +91-7510464407