പ്രവാസികൾക്ക് ആശ്വാസം; പറക്കാൻ ഒരുങ്ങി ‘എയർ കേരള’

0
8

പ്രവാസിമലയാളി വ്യവസായികൾ ആരംഭിച്ച ‘എയർ കേരള’ വിമാന സർവീസിന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി. ദുബായിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ്‌ ‘എയർ കേരളയക്ക്’ പ്രവർത്തനാനുമതി ലഭിച്ചതായി സെറ്റ് ഫ്ലൈ ഏവിയേഷൻ അധികൃതർ അറിയിച്ചത്. അനുമതി ലഭിച്ചതിനു പിന്നാലെ പുതിയ സർവ്വീസും ‘എയർ കേരള’ പ്രഖ്യാപിച്ചു. തുടക്കത്തിൽ ആഭ്യന്തര സർവീസ് ആരംഭിക്കാനാണ് പദ്ധതി. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചുള്ള സർവീസായിരിക്കും തടക്കത്തിൽ നടത്തുക. ഇതിനായി മൂന്നു വിമാനങ്ങൾ ഉടൻ വാങ്ങുമെന്നു കമ്പനി ചെയർമാൻ അഫി അഹമ്മദ്, വൈസ് ചെയർമാൻ അയ്യൂബ് കല്ലട എന്നിവർ വ്യക്തമാക്കി.

ഘട്ടം ഘട്ടമായി വിമാനങ്ങളുടെ എണ്ണം കൂട്ടാനാണ് സംരംഭകർ പദ്ധതിയിട്ടിരിക്കുന്നത്. നിർമ്മാതാക്കളിൽ‌ നിന്ന് വിമാനങ്ങൽ നേരിട്ട് സ്വന്തമാക്കാനുള്ള സാധ്യതകളും തേടുന്നുണ്ട്. സ്ഥാപനത്തിലേക്ക് കേരളത്തിൽ നിന്നുള്ള വ്യോമയാന മേഖലയിൽ വൈദ​​ഗ്ധ്യമുള്ളവരെയും പരി​ഗണിക്കും.

25 വർഷത്തെ എയർ‌ ലൈൻ ട്രാവൽ മേഖലയിലെ യാത്രയിലെ ഏറ്റവും വലിയ സ്വപ്നം കൂടിയാണ് ഇതിലൂടെ യാഥാർത്ഥ്യമായിട്ടുള്ളത്. ആദ്യമായി കേരളം ആസ്ഥാനമായി വരുന്ന വിമാന കമ്പനി, പ്രവാസി തുടങ്ങുന്ന ഒരു വിമാന കമ്പനി എന്നിങ്ങനെ നിരവധി പ്രത്യേകതകൾ ഇതിനുണ്ട്. എയർ കേരള (airkerala.com) എന്ന ബ്രാൻഡിലാകും കമ്പനി സർവ്വീസുകൾ നടത്തുകയെന്ന് അഫി അഹമ്മജ് പറഞ്ഞു. പ്രവാസികൾ ഉൾപ്പെടെ എല്ലാ മലയാളികളെയും ഇതിന്റെ ഭാ​ഗമാക്കാൻ വേണ്ട കാര്യങ്ങൾ ആലോചനയിലാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.