തൃശൂര്‍: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചെറുകിട സാമ്പത്തിക ബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ 90.28 കോടി രൂപ അറ്റാദായം നേടി. 2017-18 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 234.45 ശതമാനത്തിന്റെ വന്‍ വര്‍ധനയാണ് ബാങ്ക് കരസ്ഥമാക്കിയതെന്ന് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കെ പോള്‍തോമസ് പറഞ്ഞു. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 26.99 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം.
ബാങ്കിന്റെ മൊത്തത്തിലുള്ള നിക്ഷേപം 71.10 ശതമാനം വര്‍ധിച്ച് 4317 കോടി രൂപയായി. ഇതില്‍ ഏറെയും ബാങ്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന റീട്ടെയില്‍ ഇടപാടുകളിലൂടെയാണ്. ബാങ്കിന്റെ മൊത്തം വരുമാനം 698.69 കോടി രൂപയില്‍ നിന്ന് 1140.78 കോടി രൂപയായി വര്‍ധിച്ചു. 63.27 ശതമാനത്തിന്റെവര്‍ധനയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍രേഖപ്പെടുത്തിയത്. ഇതില്‍ 1031.63 കോടി രൂപ പലിശ ഇനത്തില്‍ നിന്നു മാത്രവും 109.15 കോടി രൂപ മറ്റു ഇനത്തില്‍ നിന്നുള്ള വരുമാനവുമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെമൊത്തം ആസ്്തി 7057.48 കോടി രൂപയായി വര്‍ധിച്ചു. ബാങ്കില്‍ ജനങ്ങള്‍ക്കു വര്‍ധിച്ചു വരുന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് ഈ നേട്ടങ്ങള്‍ക്കു പിന്നിലെന്ന് മാനേജിംഗ് ഡയറക്ടര്‍ കെ പോള്‍തോമസ് പറഞ്ഞു. 2020 മാര്‍ച്ചില്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ശാഖകള്‍ അഞ്ഞൂറായി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.