ഓരോ വ്യക്തികയുടേയും ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടെത്തിക്കുന്നത് ചില സന്ദര്‍ഭങ്ങളും അവസരങ്ങളുമാണ്. പലരിലും ഇങ്ങനെയൊരു അവസരം പ്രതീക്ഷിരിക്കാത്ത നേരത്താണ് ചിലരുടെ ജീവിതത്തില്‍ വന്നെത്തുന്നതെന്ന് മാത്രം. തന്റെ പതിനെട്ടാമത്തെ വയസ്സില്‍ കിട്ടിയ ഒരു സുവര്‍ണ്ണാവസരം ജീവിതത്തെ എങ്ങനെ മാറ്റി മറിച്ചു എന്നാണ് ദിയ മരിയ പറയുന്നത്. 2018 മിസ് കേരള മത്സരത്തിൽ മിസ് ഫിറ്റ്‌നസായി തിരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥിയാണ് ദിയ.
എല്ലാ പെണ്‍കുട്ടികളെയും പോലെ തന്നെ തൻ്റെയും സ്വപ്നമായിരുന്നു മിസ് കേരള മത്സരത്തില്‍ പങ്കെടുക്കുക എന്നത്. അറിവും ആത്മവിശ്വാസവും അഴകും മാറ്റുരച്ച മിസ് കേരള വേദിയില്‍ നിന്ന് മിസ് ഫിറ്റ്‌നസ് എന്ന കിരീടം കിട്ടിയപ്പോള്‍ തൻ്റെ ജീവിതത്തിലെ അഭിമാന നിമിഷമായിരുന്നെന്ന് ദിയ പറയുന്നു.
തനിക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും നല്ല നിമിഷങ്ങളുമായിരുന്നു മിസ് കേരളയിലെ ഗ്രൂമിങ് സെഷനുകള്‍. താനെന്ന വ്യക്തിക്കുണ്ടായ മാറ്റങ്ങലെല്ലാം തന്നെ മിസ് കേരളയിലെ ഗ്രൂമിങ് സെഷനില്‍ നിന്ന് കിട്ടിയതാണെന്ന് ദിയ പറഞ്ഞു. ഇവിടുന്ന് കിട്ടിയ ഓരോ പാഠങ്ങളും ജീവിതത്തിലുടനീളം ചേര്‍ത്ത് വെക്കാനുള്ള മുതല്‍ക്കൂട്ടായിരുന്നു. ഗ്രൂമിങ് സെഷന്റെ ആദ്യ ദിനം തന്നെ ഞാന്നെന വ്യക്തിയില്‍ എന്തൊക്കെ പോരായ്മകള്‍ ഉണ്ടെന്ന് തിരിച്ചറിയാനും അതിനെ പരിഹരിക്കാനും സാധിച്ചു. ഗ്രൂമിങ് സെഷനോടൊപ്പം ഉണ്ടായിരുന്ന യോഗയ്ക്കും, സൂംബ ചെയ്യാനുള്ള നിര്‍ദ്ദേശങ്ങളും പരിശീനവും കഴിഞ്ഞപ്പോള്‍ ഞാന്‍ എന്ന വ്യക്തിയില്‍ ഉണ്ടായ മാറ്റം വളരെ വലുതാണ്.
ഒരു വ്യക്തിയില്‍ ഏറ്റവും പ്രധാനമായി വേണ്ട ഒന്നാണ് സ്വയം അംഗീകരിക്കാനും ബഹുമാനിക്കാനും. ഇത് താന്‍ പഠിച്ചത് മിസ് കേരള മത്സരിക്കാന്‍ വന്നതിന് ശേഷമാണെന്നും ദിയ പറഞ്ഞു. മിസ് കേരളയിലെ മത്സരാര്‍ത്ഥികള്‍ എല്ലാവരും ഒരു പോലെ സന്തോഷങ്ങള്‍ പങ്കുവെച്ചും പരസ്പരം സഹായിച്ചും ഒരു കുടുംബം പോലെയാണ് പോയിരുന്നത്.
കൊച്ചിയിലെ സെന്റ് തെരാസ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ എക്കണോമികസ് വിദ്യാര്‍ത്ഥിയാണ് ദിയ.