സ്വപ്നങ്ങളെ ചിറകിലേറ്റി പറന്നവള്‍…

0
45

സ്വപ്‌നങ്ങളുമായി ജീവിക്കുന്നവര്‍ നിരവധിയാണ്. തന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കി അത് ജീവിതത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിക്കുന്നവരെയും നമുക്കാറിയാം. അത്തരത്തില്‍ തന്റെ സ്വപ്‌നങ്ങള്‍ക്ക് വേണ്ടി പരിശ്രമിച്ച് അതിലൂടെ ജീവിതം നല്ല രീതിയില്‍ മുന്നോട്ട് നയിക്കുന്ന ഹരിതാ നായരുടെ കഥയാണിത്. 2018 മിസ് കേരള മത്സരത്തിലെ സെക്കന്‍ഡ് റണ്ണറപ്പാണ് ഹരിതാ നായര്‍.

അഭിനയത്തിലും മോഡലിംഗിലുമുള്ള തന്റെ അഭിനിവേഷം കാരണമാണ് മിസ് കേരള വേദിയില്‍ എത്തിപ്പെട്ടത്. കിട്ടിയ സമയവും വേദിയും പരമാവധി ഉപയോഗിച്ച് തനിക്കുള്ള സ്ഥാനവും കണ്ടെത്തി. മിസ് കേരളയില്‍ സെക്കന്‍ഡ് റണ്ണറപ്പായി തിരഞ്ഞെടുത്തക്കപ്പെട്ടപ്പോള്‍ മുതല്‍ ജീവിതത്തിലുണ്ടായ മാറ്റമാണ് ഹരിത നായർ പറയുന്നത്. താന്‍ എവിടെയാണോ എത്തിപ്പെടാന്‍ ആഗ്രഹിച്ചത് എന്താണോ ചെയ്യാന്‍ ആഗ്രഹിച്ചത് അതെല്ലാം ഈ വേദിയില്‍ നിന്ന് ലഭിച്ചു.

മിസ് കേരള മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഫൈനലില്‍ എത്തുമെന്നുള്ള യാതൊരു ആത്മവിശ്വാസം തനിക്കുണ്ടയിരുന്നില്ല എന്ന് ഹരിത പറയുന്നു. 22 പേരില്‍ നിന്ന് സെക്കന്‍ഡ് റണ്ണറപ്പായി അറിഞ്ഞ നിമിഷം തന്റെ സ്വപ്‌നങ്ങള്‍ നിറവേറ്റാനുള്ള അവസരം കിട്ടിയതിന്റെ സന്തോഷമായിരുന്നു ഹരിതയ്ക്ക്.

2018 മിസ് കേരള മത്സരത്തില്‍ പങ്ങടുക്കുന്നതിന് മുമ്പ് മറ്റ് മത്സരങ്ങളില്‍ പങ്കെടുത്തിരുന്നെങ്കിലും തനിക്ക് ജീവിതത്തില്‍ കിട്ടിയ മികച്ച അവസരമാണ് മിസ് കേരള വേദിയില്‍ നിന്ന് ലഭിച്ചത്.

മിസ് കേരളയില്‍ നിന്ന് ലഭിച്ച എട്ട് ദിവസത്തെ ഗ്രൂമിങ് സെഷൻ ഫൈനല്‍ വേദിയിലേക്ക് എത്താൻ മാത്രമല്ല ജീവത്തതിലുടനീളം പകർത്താനുള്ള കരുത്ത് കൂടിയാണ് നേടിയത്. ഗ്രൂമിങ് സെഷനോടൊപ്പം ഉണ്ടായിരുന്ന യോഗ, സൂംബ , ഐസ് ബ്രേക്കിംഗ് സെഷൻ, റാംപ് വാക്ക്  ഇതിനൊക്കെയുള്ള നിർദ്ദേശങ്ങളും പരിശീനവും കഴിഞ്ഞപ്പോള്‍ തന്നെ ഞാൻ എന്ന വ്യക്തിയില്‍ ഉണ്ടായ മാറ്റം വളരെ വലുതാണ്.

മിസ് കേരള മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ നേട്ടങ്ങളാണ് ഹരിതയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. മുൻനിര ബ്രൻഡുകളുമായി സഹകരിച്ച് പരസ്യങ്ങള്‍ ചെയ്യാനും തുടങ്ങി. അതുപോലെ തന്നെ മലയാള ചലച്ചിത്ര മേഖലയിലേക്ക് തൻ്റെ കരിയർ ആരംഭിച്ചു . അക്കൗണ്ടന്‍സിയിലും ഫിനാന്‍സിലും ബിരുധം നേടിയ ഹരിത ഇപ്പോള്‍ ഐഎഎസ് ആസ്പിറന്റ് ആണ്.

മിസ് കേരള 2019ല്‍ മത്സരിക്കാന്‍ www.misskerala.org എന്ന വെബ്‌സൈറ്റില്‍ ആണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഡിസംബര്‍ 12 നാണ് മത്സരം നടക്കുന്നത്. ഡിജിറ്റല്‍ മീഡിയ ഒഡിഷനു വേണ്ടിയുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ നാലാണ്. അവസാന ദിവസത്തിനായി കാത്തിരിക്കാതെ വേഗം തന്നെ രജിസ്റ്റര്‍ ചെയ്തോളു. കൂടുതല്‍ വിവരങ്ങള്‍ക്കായി – www.misskerala.org അല്ലെങ്കില്‍ 8289827951/ 7558888578 ഈ നമ്പരില്‍ വിളിച്ചാല്‍ മതിയാകും.