അമ്മയും മകളും ചേർന്ന് 5000 രൂപക്ക് തുടങ്ങിയ കളിപ്പാട്ട ബിസിനസ്സ്; ഇന്ന് പ്രതിമാസം 15000 ഓർഡറുകൾ നേടി മുന്നോട്ട്

0
38

ഇന്നത്തെ കാലത്തെ പുതിയ അച്ഛനമ്മമാർ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് അവരുടെ കുഞ്ഞുങ്ങളുമായി ഇടപഴകുന്നത്. പ്രത്യേകിച്ച് അവരൊന്ന് മിണ്ടാനും നടക്കാനും ഒക്കെ തുടങ്ങുന്ന സമയത്ത്. സ്‌ക്രീൻ എക്‌സ്‌പോഷർ കുറച്ച് കുട്ടികളെ രസിപ്പിക്കാനും പഠിപ്പിക്കാനുമുള്ള വഴികൾ കണ്ടെത്തുന്നതിന് കൂടുതൽ പ്രാധാന്യമർഹിക്കുന്നുണ്ട്. പല മാതാപിതാക്കളെയും പോലെ, രണ്ട് കുട്ടികളുടെ അമ്മയായ ഹരിപ്രിയ, സ്‌ക്രീനുകളെ ആശ്രയിക്കാതെ കുട്ടികളുമായി ഇടപഴകുന്നതിൽ വെല്ലുവിളി നേരിട്ടിരുന്നു. 2017 ലാണ് ഹരിപ്രിയ രണ്ടാമത്തെ കുട്ടിക്ക് ജന്മം നൽകിയത്. കുഞ്ഞ് കുറച്ച് വളർന്നപ്പോൾ, അവർ കളിക്കുമ്പോഴും പഠിക്കാൻ പറ്റുന്ന ഓപ്പൺ – എൻഡ് കളിപ്പാട്ടങ്ങൾക്കായി തിരഞ്ഞു, പക്ഷേ അതിനുള്ള ഓപ്ഷനുകൾ കുറവായിരുന്നു. അങ്ങനെയാണ് കുട്ടികളുടെ ജീവിത നിലവാരം കൂട്ടുന്ന കളിപ്പാട്ടങ്ങൾ നൽകാം എന്ന ബിസിനസ്സ് ആശയത്തിലേക്ക് എത്തുന്നത്. വൈകാതെ തന്നെ എക്‌സ്‌ട്രോകിഡ്‌സ് എന്ന് പേര് നൽകി ബിസിനസിന് തുടക്കം കുറിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും വെച്ച് ഒരു ബിസിനസ്സ് ആരംഭിക്കുക അത്ര എളുപ്പമായിരുന്നില്ല. അതും കുട്ടികളെ വളർത്തുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വിശ്വസിച്ചിരുന്ന കുടുംബത്തിൽ നിന്ന്. എന്നാൽ, അമ്മ ബാനുവിൻ്റെ പിന്തുണയോടെ ബിസിനസ് ആശയത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു.

ഹരിപ്രിയയുടെ സംരംഭക യാത്ര അത്ര സുഗമമായിരുന്നില്ല. ആദ്യ ഓർഡറിന് വേണ്ടി ഒരു മാസത്തോളം കാത്തിരിക്കേണ്ടി വന്നു, നഷ്ടങ്ങൾ അനുഭവിച്ചു, ജീവനക്കാർക്ക് ശമ്പളം നൽകാൻ ബുദ്ധിമുട്ടി. പക്ഷെ അതിലൊന്നും തളരാതെ ക്ഷമയിലൂടെയും സ്ഥിരതയിലൂടെയും ഹരിപ്രിയ മുന്നോട്ട് പോയി. അതിന് ഫലം കാണുകയും ചെയ്തു. ഇന്ന്, എക്‌സ്‌ട്രോകിഡ്‌സിന് പ്രതിമാസം 15,000-ത്തിലധികം ഓർഡറുകളാണ് ലഭിക്കുന്നത്. 500+ കളിപ്പാട്ടങ്ങളുടെ ഒരു കാറ്റലോഗ് തന്നെ ഹരിപ്രിയ ഉപഭോക്താക്കൾക്കായി നൽകുന്നുണ്ട്. കൂടാതെ അഞ്ച് ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകി, ഏകദേശം അഞ്ച് ലക്ഷം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിമേയും നേടിയെടുത്തു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ വീട്ടിൽ നിന്ന് വെറും 5000 രൂപ മുതൽമുടക്കിലാണ് ഹരിപ്രിയ ഈ സംരംഭത്തിന് തുടക്കം കുറിച്ചത്.

“ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്ററിൽ” ജനിച്ചു വളർന്ന ഹരിപ്രിയ ബിഎസ്‌സി ഇലക്‌ട്രോണിക്‌സ് ബിരുദം നേടി. എക്‌സ്‌ട്രോകിഡ്‌സ് തുടങ്ങുന്നതിന് തന്നെ ചെരിയ രീതിയിൽ സംരംഭ മേഖലയിലേക്ക് ചെറിയ രീതിയിൽ വന്നിരുന്നു. സമ്മാനങ്ങൾ വിൽക്കുന്നതും പരിസ്ഥിതി സൗഹൃദ നാപ്കിനുകൾ നൽകുന്നതും ട്യൂട്ടോറിയൽ പാഠങ്ങൾ വാഗ്ദാനം ചെയ്യുന്നതുൾപ്പെടെ വിവിധ ബിസിനസ്സുകളിൽ തൻ്റെ പ്രാതിനിധ്യം പരീക്ഷിച്ചിരുന്നു. തുടക്കത്തിൽ, അവൾ ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങളും പുസ്തകങ്ങളും വിറ്റു, എന്നാൽ ഉടൻ തന്നെ അവളുടെ ശ്രദ്ധ മാറി, കളിപ്പാട്ടങ്ങളിൽ ബുദ്ധി വികസനം, കൈ-കണ്ണ് ഏകോപനം, മോട്ടോർ കഴിവുകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്ന കളിപ്പാട്ടങ്ങൾ വിപണിയിൽ എത്തിക്കുന്നതിലായിരുന്നു ശ്രദ്ധ കേന്ദീകരിച്ചത്. ഈ കളിപ്പാട്ടങ്ങൾ അവരുടെ സ്വന്തം കുട്ടികളെ ബുദ്ധി വികസിപ്പിക്കാൻ സഹായിച്ചു, ഇത് ബിസിനസ്സ് വിപുലീകരിക്കാൻ ഹരിപ്രിയയെ പ്രോത്സാഹിപ്പിച്ചു. ബിസിനസ് വളർന്നപ്പോൾ ഉപഭോക്തൃ അന്വേഷണങ്ങൾ കൈകാര്യം ചെയ്യുന്നത് വെല്ലുവിളിയായി. അങ്ങനെ ഓർഡറുകൾ സ്വീകരിക്കാൻ, ഒരു വെബ്‌സൈറ്റ് നിർമ്മിക്കാൻ തീരുമാനിച്ചു. പക്ഷെ പ്രോജക്റ്റ് ഒരു തടസ്സം നേരിട്ടു. എന്നാൽ തോറ്റ് കൊടുക്കാൻ ഹരിപ്രിയ തയ്യാറായിരുന്നില്ല. സ്വന്തമായി ഇ-കൊമേഴ്‌സ് പഠിക്കുകയും ആറ് മാസത്തിനുള്ളിൽ ആദ്യം മുതൽ വെബ്‌സൈറ്റ് നിർമ്മിക്കുകയും ചെയ്തു.

കളിപ്പാട്ടം എങ്ങനെ ഉപയോഗിക്കാമെന്ന് വിശദീകരിക്കുന്ന ഒരു ചെറിയ എഡിറ്റ് ചെയ്യാത്ത വീഡിയോ ഹരിപ്രിയയും അമ്മയും പോസ്റ്റ് ചെയ്തതാണ് വഴിത്തിരിവായത്. ഇത് 60,000-ത്തിലധികം കാഴ്ചക്കാർ കാണുകയും ചെയ്തു. ആധികാരികവും വിദ്യാഭ്യാസപരവുമായ ഉള്ളടക്കം സൃഷ്‌ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവളെ പ്രേരിപ്പിച്ചു. പണമടച്ചുള്ള പ്രമോഷനുകളോ ഉപയോഗിച്ചില്ല-കളിപ്പാട്ടങ്ങളെയും അവയുടെ നേട്ടങ്ങളെയും കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ മാത്രം വിവരിച്ചു. മൂന്ന് വർഷം കൊണ്ട് എക്‌സ്‌ട്രോകിഡ്‌സിൻ്റെ വരുമാനം 5 ലക്ഷം രൂപയിലെത്തി. ഉപഭോക്തക്കളുടെ വിശ്വാസം നേടിയെടുക്കുക എന്നതി സംരംഭത്തിൻ്റെ വളർച്ചയിൽ പ്രധാനമാണെന്ന് ഹരിപ്രിയ ഊന്നിപ്പറഞ്ഞു. ഓർഗാനിക് വിൽപ്പനയിലൂടെ 10 ലക്ഷം രൂപയും 1,50,000 ഫോളോവേഴ്‌സും നേടിയതിന് ശേഷമാണ് അവർ പണമടച്ച് വിപണനം ആരംഭിച്ചത്. എക്‌സ്‌ട്രോകിഡ്‌സിൻ്റെ വിജയത്തിൽ ഹരിപ്രിയയുടെ അമ്മ ബാനു നിർണായക പങ്ക് വഹിച്ചു. ഗൃഹനാഥയായി വർഷങ്ങളോളം ചെലവഴിച്ച ബാനു മകളെ സഹായിച്ചുകൊണ്ട് ഒരു പുതിയ ലക്ഷ്യത്തിലേക്ക് എത്തി. കളിപ്പാട്ടങ്ങളെക്കുറിച്ചുള്ള അവളുടെ സന്തോഷവും വിജ്ഞാനപ്രദവുമായ വീഡിയോകൾ പങ്കുവെച്ചത് കൊണ്ട് ഓൺലൈനിൽ പരിചിതമായ മുഖമാക്കി മാറ്റി, എക്‌സ്‌ട്രോകിഡ്‌സിൻ്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിക്ക് കാരണമായി.

സംരംഭക മേഖലയിലേക്ക് വരുന്നവരോട് ഹരിപ്രിയ പറയുന്നത്

തുടങ്ങുന്ന ബിസിനസ്സിൽ സ്ഥിരത ഉണ്ടായിരിക്കുക, ഒരു വിഷൻ ഉണ്ടാവണം, മുന്നോട്ട് പോകുമ്പോൽ എന്തൊക്കെ ബുദ്ധിമുട്ട് നേരിടും എന്നതിനെ കുറിച്ച് ഒരു ബോധ്യം ഉണ്ടായിരിക്കണം. 90 ദിവസത്തേക്ക് നിങ്ങളുടെ ലക്ഷ്യങ്ങളിൽ ഉറച്ചുനിൽക്കുക, നിങ്ങൾ ഫലം കാണുമെന്ന് ഹരിപ്രിയ പറഞ്ഞു.