സുരക്ഷ ഉറപ്പു വരുത്തി പുറത്തിറക്കിയ ചിപ്പുളള എടിഎം കാർഡിൽ നിന്നും പണം ചോരുന്നു

0
23

സുരക്ഷ ഉറപ്പ് വരുത്തി പുറത്തിറക്കിയ ചിപ്പുള്ള എടിഎം കാര്‍ഡില്‍ നിന്നും പണം ചോരുന്നു. സുരക്ഷിതമെന്നു പറഞ്ഞ് കൊട്ടിയാഘോഷിച്ച് പുറത്തിറക്കിയ കാര്‍ഡുകളില്‍ നിന്ന് പണം നഷ്ടമാകുന്നതായി പരാതികള്‍ വന്നിരിക്കുകയാണ്. കോട്ടയത്ത് നിന്നും എറണാകുളത്ത് നിന്നും എട്ടോളം കേസുകളാണ് ഇതുവരെ നിലവിലുള്ളത്.

ആദ്യം മാഗനറ്റിക് സ്ട്രിപ്പ് പതിപ്പിച്ച കാര്‍ഡുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടല്‍ വ്യാപകമായപ്പോഴാണ് ചിപ്പുള്ള എടിഎം കാര്‍ഡുകള്‍ പുറത്തിറക്കിയത്. ചി്പ്പുള്ള എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ വിവരങ്ങള്‍ എല്ലാം സുരക്ഷിതമാണ് എന്ന് കൊട്ടിയാഘോഷിച്ച് കൊണ്ടാണ് ചിപ്പുള്ള കാര്‍ഡ് പുറത്ത് വന്നത്.

എറണാകുളം സ്വദേശിയായ ഒരാളുടെ 40000 ത്തോളം രൂപ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നഷ്ടമായിരുന്നു. എന്നാല്‍ ആ വ്യക്തി എ.ടി.എം ഉപയോഗിച്ച് ഒരു രീതിയിലുള്ള ഓണ്‍ലൈന്‍ ഇടപാടും നടത്തിയിട്ടില്ല. ആകെ ഉപയോഗിച്ചത് എ.ടി.എം കൗണ്ടറുകളിലും കടകള്‍, പെട്രോള്‍ പമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ സ്വൈപ് മെഷീനുകള്‍ മാത്രമാണ് ഉപയോഗിച്ചതെന്ന് അദ്ദേഹം പറയുന്നു.

എങ്ങനെയാണ് ചിപ്പുള്ള കാര്‍ഡുകളില്‍ നിന്ന് പണം തട്ടുന്നതെന്ന് സൈബര്‍ സെല്‍ അന്വേഷിച്ച് വരികയാണ്. കാര്‍ഡ് ക്ലോണിംഗ് രീതിയിലാണോ പണം തട്ടുന്നതെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. പോയിന്റ് ഒഫ് സെയിലോ,എ.ടി.എം മെഷീനിലോ സ്വൈപ് ചെയ്യുമ്പോള്‍ കാര്‍ഡിന്റെ വിവരങ്ങള്‍ ശേഖരിച്ച് ഈ വിവരങ്ങള്‍വച്ച് വ്യാജമായ ഒരു കാര്‍ഡ് ഉണ്ടാക്കി പണം കൈക്കലാക്കുന്ന രീതിയാണ് കാര്‍ഡ് ക്ലോണിംഗ്.

എ.ടി.എം കാര്‍ഡ് സ്വൈപ് ചെയ്യുമ്പോള്‍ പുറത്തുവരുന്ന തരംഗങ്ങളില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍വച്ച് കാര്‍ഡുണ്ടാക്കി പണം തട്ടുന്നതാണോ എന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്.