ഉത്സവ സീസണിന് മുന്നോടിയായി ആമസോൺ സെപ്റ്റംബർ ഒൻപതു മുതൽ വിവിധ വിഭാഗങ്ങളിലെ വിൽപന ഫീസ് ഗണ്യമായി കുറച്ചു. ഉത്സവകാലത്ത് വിൽപനക്കാരുടെ ബിസിനസ് വർധിപ്പിക്കാനും ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്താനും വേണ്ടിയാണ് ഈ നീക്കം. 3% മുതൽ 12 % വരെ കുറവാണ് വരുത്തിയിരിക്കുന്നത്. 500 രൂപയ്ക്ക് താഴെ വിലയുള്ള ഉത്പ്പന്നങ്ങൾ വിൽക്കുന്നവർക്ക് ഇത് ഏറെ ഗുണകരമാകും. ഉദാഹരണത്തിന് 299 രൂപയുടെ പ്രിന്റഡ് ടീ ഷർട്ട് ഓഫർ നൽകുന്ന വിൽപനക്കാരന് മുൻപത്തെ 13.5 % എന്ന സ്ഥാനത്ത് 2 % റെഫറൽ ഫീ മാത്രമാകും നൽകേണ്ടി വരിക. ഓരോ യൂണിറ്റിനും 34 രൂപയുടെ ലാഭമാകും ഇതിലൂടെ ലഭിക്കുക. ഹോം ഫർണിഷിങിന് 9 %, ഇൻഡോർ ലൈറ്റിങിന് 8 %, ഹോം പ്രൊഡക്ട്‌സിന് 8 % എന്നീ നിരക്കു കുറവുണ്ടാകും. ആമസോൺ എല്ലാ വിഭാഗം വിൽപനക്കാരേയും പ്രോൽസാഹിപ്പിക്കുകയാണെന്നും തങ്ങളുടെ വിൽപ്പനക്കാരിൽ നിന്നു ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടിന്നെും ഇതേക്കുറിച്ചു സംസാരിക്കവെ ആമസോൺ ഇന്ത്യയുടെ സെല്ലിങ് പാർട്ട്ണർ സർവീസസ് ഡയറക്ടർ അമിത് നന്ദ പറഞ്ഞു.