ആമസോണിനെയും ഫ്ലിപ്കാര്‍ട്ടിനെയും നേരിടാന്‍ പുതിയ തന്ത്രവുമായി റിലയന്‍സ്

0
216

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓരോ മേഖലയിലും ചുവട് ഉറപ്പിക്കുകയാണ്. പുതുതായി ഇ- കോമേഴ്സ് രംഗത്താണ് ചുവടുറപ്പിക്കാൻ തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി ഗൂഗിള്‍ ഉള്‍പ്പെടെ നിക്ഷേപം നടത്തിയ തിരുവനന്തപുരം സ്വദേശിയുടെ സ്റ്റാര്‍ട്ടപ്പിനെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കുന്നത്.

തിരുവനന്തപുരം കമലേശ്വരം സ്വദേശി എം ജി ശ്രീരാമന്‍
മുംബൈ ആസ്ഥാനമായ ഫൈന്‍ഡ് (Fynd) എന്ന ഇകൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പിന്റെ 87.6% ഓഹരിയാണ് 395 കോടി രൂപയ്ക്കു റിലയന്‍സ് സ്വന്തമാക്കിയത്.

m g sreeraman
m g sreeraman

ആമസോണിനെയും ഫ്‌ലിപ്കാര്‍ട്ടിനെയും നേരിടാന്‍ റിലയന്‍സ് രംഗത്തെത്തുന്നതിന്റെ ഭാഗമാണ് ഈ സുപ്രധാന നീക്കം. 12 ന് റിലയന്‍സ് വാര്‍ഷിക ജനറല്‍ യോഗത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന.

നിലവില്‍ സ്ഥാപകര്‍ക്കു 12 ശതാനത്തോളം ഓഹരിയുണ്ടെങ്കിലും വൈകാതെ കമ്പനി പൂര്‍ണമായും റിലയന്‍സിന്റെ സ്വന്തമാകും.
ഫൈന്‍ഡിനെ റിലയന്‍സ് ഏറ്റെടുത്തതോടെ ആദ്യകാല നിക്ഷേപകര്‍ക്ക് ആറിരട്ടി വരെയാണ് ഓഹരി വിഹിതം ലഭിച്ചത്. കഴിഞ്ഞ വര്‍ഷമാണു ഗൂഗിള്‍ 50 കോടിയോളം രൂപ ഫൈന്‍ഡില്‍ നിക്ഷേപിച്ചത്.

2012 ലാണ് ശ്രീരാമന്‍ സുഹൃത്തുക്കളായ ഫറൂഖ് ആദം, ഹര്‍ഷ് ഷാ എന്നിവരുമായി ചേര്‍ന്നു ഫൈന്‍ഡിന്റെ മാതൃകമ്പനിയായ ഷോപ്പ്‌സെന്‍സ് റീട്ടെയ്ല്‍ ആരംഭിക്കുന്നത്. 600 ബ്രാന്‍ഡുകളാണു ഫൈന്‍ഡിന്റെ ഭാഗമായുള്ളത്. മറ്റ് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ വെയര്‍ഹൗസുകളെ ആശ്രയിക്കുമ്പോള്‍ 9,000 ലധികം ഓഫ്‌ലൈന്‍ ബ്രാന്‍ഡഡ് സ്റ്റോറുകളെ ബന്ധിപ്പിച്ചാണു ഫൈന്‍ഡ് പ്രവര്‍ത്തിക്കുന്നത്.