ഫര്‍ണിച്ചര്‍ നിര്‍മാണ വിപണന മേഖലയില്‍ മൂന്നു പതിറ്റാണ്ടിൻ്റെ പാരമ്പര്യമുള്ള മേപ്പിള്‍ ട്യൂണ്‍ ഇനി നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്. ഫര്‍ണിച്ചറുകളുടെ പുതുമയും പ്രൗഢിയും നിലനിര്‍ത്തിയാണ് ഓരോ ഉത്പന്നവും മേപ്പിള്‍ ട്യൂണ്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. ഇനി ഇ-കോമേഴ്‌സിൻ്റെ സൗകര്യമുപയോഗിച്ച് ഉപഭോക്താവിന് വീട്ടിലിരുന്ന് ഓർഡർ ചെയ്യാം. ഇഷ്ടപ്പെടുന്ന ഫർണിച്ചർ ഡിസൈൻ തൊട്ടടുത്ത റീടെയിൽ ഔട്ലെറ്റിൽ ചെന്ന് തൊട്ടനുഭവിക്കാവുന്ന വിധത്തിലുള്ള “ഓൺലൈൻ-ഓഫ്‌ലൈൻ ടച്ച് ആൻഡ് ഫീൽ ” സംവിധാനമാണ് ഇ-കോമേഴ്സിൽ സജ്ജീകരിച്ചിരിക്കുന്നത്.
ഗുണനിലവാരത്തിന് ഒരുതരത്തിലുള്ള കോട്ടവും വരുത്താതെയുള്ള നിര്‍മ്മാണ പ്രക്രിയകളാണ് മേപ്പിള്‍ ട്യൂണിനെ ഇന്ത്യയിലെ ലീഡിങ് ബ്രാന്‍ഡാക്കിയത്. വ്യത്യസ്ത അഭിരുചികളുള്ള ഉപഭോക്താക്കളുടെ വൈവിധ്യങ്ങളായ താല്‍പര്യങ്ങള്‍ക്ക് ഇണങ്ങിയ ഫര്‍ണിച്ചറുകളുടെ വന്‍ ശേഖരമാണ് ഈ ബ്രാന്റിന്റെ പ്രത്യേകത.
ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം തന്നെ ശാഖകളുള്ള മേപ്പിൾ ട്യൂൺ ഇനി ഇ-കോമേഴ്‌സിൻ്റെ സാധ്യതകളിലൂടെ നിങ്ങളുടെ സമീപത്തേക്കെത്തുന്നു. ഓഫ് ലൈന്‍ സ്‌റ്റോറുകളിലൂടെ വിപണി കീഴടക്കിയ ബ്രാന്റ് ഇനി ഓണ്‍ലൈന്‍ വിപണിയുടെ കൂടി ഹരമായി മാറും.
30 വര്‍ഷത്തെ സേവനസപര്യയിലൂടെ ജനങ്ങള്‍ നല്‍കിയ വിശ്വാസമാണ് പുതിയ ചുവടുവെപ്പില്‍ ഈ കൂട്ടായ്മയുടെ കരുത്ത്. അതുകൊണ്ടാണ് ഓരോ ഉപഭോക്താവും വ്യത്യസ്തയും പുതുമയുമുള്ള ഫര്‍ണിച്ചറുകള്‍ സ്വന്തമാക്കാന്‍ ഈ ബ്രാന്റ് തെരഞ്ഞെടുക്കുന്നത്. റോയല്‍ടച്ച് എന്ന ബ്രാന്‍ഡില്‍ ഉടലെടുത്ത സംരംഭം മൂന്ന് വര്‍ഷം മുമ്പാണ് മേപ്പിള്‍ ട്യൂണിലേക്ക് റീബ്രാന്‍ഡ് ചെയ്തത്.
ദിനംപ്രതി മാറിമറയുന്ന വൈവിധ്യമാര്‍ന്ന ഡിസൈനുകളും പുതുമയും, മറ്റാര്‍ക്കും ഉറപ്പ് നല്‍കാനാകാത്ത ഗുണനിലവാരത്തില്‍ ഉപഭോക്താക്കളിലെത്തിക്കാനാവുന്നു എന്നതാണ് മേപ്പിൾ ട്യൂണിന്റെ ഏറ്റവും വലിയ കരുത്ത്. മോഡുലാര്‍ ഫര്‍ണിച്ചറുകള്‍, ഓഫീസ് ഫര്‍ണിച്ചറുകള്‍ തുടങ്ങി നാച്യൂറല്‍ ലാറ്റെക്‌സ് മാട്രസുകളുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ മേപ്പിള്‍ ട്യൂണില്‍ ഇന്ന് ലഭ്യമാണ്. പൂര്‍ണ്ണമായും ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഇണങ്ങുന്ന വിധത്തില്‍ നിര്‍മ്മിക്കുന്നതാണ് നാച്യൂറൽ ലാറ്റെക്‌സ് മാട്രസുകള്‍. ഓഫ്‌ലൈന്‍ സ്‌റ്റോറുകളില്‍ നിന്നും ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്നും ഓര്‍ഡര്‍ ചെയ്യുന്ന ഓരോ ഉല്‍പന്നവും ഭദ്രതയോടും കൃത്യതയോടും കൂടി ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ മേപ്പിൾ ട്യൂൺ-കെയർ സംവിധാനവും ഇ-കോമേഴ്‌സിൽ സജ്ജമാക്കിയിട്ടുണ്ട്.