ലുലുവിൽ നോൺസ്‌റ്റോപ്പ് ഷോപ്പിംഗ്; ബ്രാൻഡഡ് ഉത്പന്നങ്ങൾ പകുതിവിലയ്ക്ക്

0
43

വിലക്കുറവുമായി ലുലു ഓൺ സെയിലിന് വ്യാഴാഴ്ച്ച തുടക്കമാകും. സെയിലിൻ്റെ ഭാ​ഗമായി 500ലധികം ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് 50% വിലക്കുറവിൽ വാങ്ങാമെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജൂലൈ 7 വരെ നാല് ദിവസത്തേക്കാണ് ലുലു ഓൺ സെയിൽ നടക്കുന്നത്. ലുലു ഫാഷൻ സ്റ്റോർ, ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്റ്റ്, ലുലു സെലിബ്രേറ്റ് എന്നിവിടങ്ങളിലായി നിരവധി ഉത്പന്നങ്ങൾ പകുതി വിലയ്ക്ക് പർച്ചേസ് ചെയ്യാം. ഇതിന്റെ ഭാഗമായി ലുലു സ്റ്റോറുകൾ പുലർച്ചെ രണ്ട് വരെ തുറന്ന് പ്രവർത്തിക്കും. ഷോപ്പിങ്ങ് കൂടുതൽ സുഗമമാക്കാൻ 41 മണിക്കൂർ നീളുന്ന നോൺ സ്റ്റോപ്പ് ഷോപ്പിങ്ങും ഒരുക്കിയിട്ടുണ്ട്. ലുലു ഓൺ സെയിലിന്റെ ലോഗോ പ്രകാശനം സിനിമ താരങ്ങളായ വിജയ് ബാബു, വിനയ് ഫോർട്ട്, അതിഥി രവി, അനു മോഹൻ എന്നിവർ ചേർന്ന് നിർവഹിച്ചു.