ഒക്ടോബര്‍ 22 ന് രാജ്യത്തെ ബാങ്കുകള്‍ നിശ്ചലമാകും. ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ചേര്‍ന്ന് ഒക്ടോബര്‍ 22 ന് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തു. പൊതു മേഖല ബാങ്കുകളുടെ ലയനം ഉള്‍പ്പടെയുള്ള നടപടികള്‍ക്കെതിരെയാണ് പണിമുടക്ക്.
ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യയും ചേര്‍ന്നാണ് പണിമുടക്ക് നടത്തുന്നത്.
ഒക്ടോബര്‍ 22-ന് നടക്കുന്ന സമരത്തില്‍ രാജ്യത്തെ മുഴുവന്‍ ബാങ്ക് ജീവനക്കാരും പങ്കുചേരുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അന്നേ ദിവസം രാജ്യത്തെ ബാങ്കുകള്‍ നിശ്ചലമാവും.