രാജ്യത്തെ ബാങ്കുകള്‍ക്ക് ഒക്ടോബര്‍ മാസം അവധികളുടെ ഘോഷയാത്രയാണ്. ഇന്നത്തെ ഗാന്ധി ജയന്തി അവധി ഉള്‍പ്പടെ 11 അവധി ദിനങ്ങളാണ് ഓക്ടോബര്‍ മാസത്തില്‍ ബാങ്കുകള്‍ക്ക് ലഭിക്കുന്നത്. ചില സംസ്ഥാനങ്ങളിലെ ആഘോഷത്തില്‍ ചെറിയ മാറ്റങ്ങളുണ്ടെങ്കിലും അവധിയുടെ ആഘോഷം തന്നെയാണ് ഒക്ടോബര്‍ മാസം. രണ്ടാം ശനി, ഞായര്‍, നാലാം ശനി, ദസറ, ദീപാവലി, തുടങ്ങിയവയാണ് അവധികള്‍.
ഒക്ടോബര്‍ 6 ഞായര്‍, ഒക്ടോബര്‍ 7 നവമി, ഒക്ടോബര്‍ 8 ദസറ, ഓക്ടോബര്‍ 12 രണ്ടാം ശനി, 13 ഞായര്‍, 26 നാലാം ശനി, 27 ദീപാവലി.28 ഗോവര്‍ദ്ധന്‍ പൂജ 29 ഭായ് ഡൂജ് തുടങ്ങിയവയാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള അവധികള്‍
ഈ ദിവസങ്ങളിലെ അവധി ബിസിനസുകാരും അത്യാവശ്യ പണമിടപാടുകള്‍ നടത്താനുള്ളവരെ അധികം ശ്രദ്ധിക്കണം. ബാങ്കുകള്‍ അവധിയായതിനാല്‍ എടിഎമ്മിലും കാശിന്റെ ക്ഷാമം ഉണ്ടായേക്കാം.