രാജ്യത്തെ പ്രധാന ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നായ ജെ എസ് ഡബ്ല്യു പെയിന്റ് വിപണിയിലേക്ക്

0
164

സിമന്‍റ്, സ്റ്റീല്‍, ഫര്‍ണീച്ചര്‍ നിര്‍മ്മാതാക്കളായ ജെ എസ് ഡബ്ല്യു പെയിന്റ് വിപണിയിലേക്കിറങ്ങുന്നു. തുടക്കത്തില്‍ കൊച്ചിയിലും കോഴിക്കോടുമാണ് പെയിന്‍റ് വിപണിയിലെത്തിക്കുന്നത്.കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി ഏതു നിറത്തിലുള്ള പെയിന്‍റും ഒരേ വിലയ്ക്ക് ലഭ്യമാക്കിയാണ് കമ്പനിയുടെ ഈ മേഖലയിലേക്കുള്ള കടന്നു വരവ്.

ഇതുവരെ ലഭിക്കാത്ത മികച്ച ഗുണനിലവാരമായിരിക്കും ജെഎസ്ഡബ്ല്യു പെയിന്‍റ് നല്‍കുകയെന്നും ചെലവാക്കുന്ന പണത്തിന് ആനുപാതികമായ മൂല്യം ഉപഭോക്താക്കള്‍ക്ക് ഉറപ്പുവരുത്തുമെന്നും ജെഎസ്ഡബ്ല്യു പെയിന്‍റ്സ് ജോയിന്‍റ് എംഡിയും സിഇഒയുമായ എഎസ് സുന്ദരേശന്‍ പറഞ്ഞു.

ജലാധിഷ്ഠിത പെയിന്‍റുകളുടെ വലിയ നിര തന്നെ ജെ എസ് ഡബ്ല്യു അവതരിപ്പിക്കുന്നു. 1800 ഷെയ്ഡുകള്‍ തിരഞ്ഞെടുക്കാന്‍ കഴിയുമെന്ന് കമ്പനി പറയുന്നു. ജലാധിഷ്ഠിത പെയിന്‍റ് ആയതിനാല്‍ ദുര്‍ഗന്ധമുണ്ടാവില്ല. സോള്‍വന്‍റ് അധിഷ്ഠിത ഇനാമല്‍ പെയിന്‍റുകളോടും വാര്‍ണിഷുകളില്‍ നിന്നുമുള്ള വ്യത്യസ്തതയാണിത്. ടര്‍പന്‍ടൈന്‍ ചേര്‍ക്കേണ്ട എന്ന സവിശേഷതയുമുണ്ടെന്ന് കമ്പനി പറയുന്നു.