സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നിരോധനം. കവര്‍, പാത്രം, കുപ്പികള്‍ എന്നിവയുടെ ഉത്പാദനവും വിതരണവും, ഉപഭോഗവും ജനുവരി ഒന്ന് മുതല്‍ നിരോധിക്കും. 300 മില്ലി ലിറ്ററിന് താഴെയുള്ള പ്ലാസ്റ്റിക് കുപ്പികളും നിരോധിക്കും. നിയമം ലംഘിക്കുന്നവര്‍ക്ക് പതിനായിരം രൂപ മുതല്‍ അരലക്ഷം രൂപവരെ പിഴ ശിക്ഷയുണ്ടാകും. മില്‍മയ്ക്കും ബിവറേജസ് കോര്‍പ്പറേഷനും പ്ലാസ്റ്റിക് നിയന്ത്രണത്തില്‍ ഇളവ് അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ആദ്യതവണ 10000 രൂപ പിഴയും ആവര്‍ത്തിച്ചാല്‍ 50000 രൂപയും തടവുശിക്ഷയുമുണ്ടാകും.