തൻ്റെ ചെറിയ വരുമാനത്തില്‍ നിന്ന്  പാവപ്പെട്ട കുട്ടികള്‍ക്ക് അറിവിൻ്റെ മധുരം പകർന്ന് നല്‍കിയ വലിയ മനുഷ്യൻ

0
70

തൻ്റെ ചെറിയ വരുമാനത്തില്‍ നിന്ന്  പാവപ്പെട്ട കുട്ടികള്‍ക്ക് അറിവിൻ്റെ മധുരം പകർന്ന് നല്‍കിയ വിയ മനുഷ്യൻ2020 ലെ പദ്മശ്രീ അവാര്‍ഡിന് മധുരം കൂടുതലാണ്. സാധാരണക്കാരെ തേടിയാണ് പത്മശ്രീ എത്തിയത്. ജീവിക്കാന്‍ വേണ്ടി ഓറഞ്ച് വില്‍പ്പന നടത്തുന്ന ഹജബ്ബയാണ് പദമശ്രീ ജേതാവായത്. ഓറഞ്ച് വില്‍പ്പനയില്‍ നിന്ന് തനിക്ക് ലഭിക്കുന്ന പണം കൊണ്ട് പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി സ്‌കൂള്‍ നിര്‍മ്മിച്ച നല്‍കിയ വലിയ മനസ്സിന് ഉടമയാണ് ഹജബ്ബ.

20 വര്‍ഷത്തോളമായി പാവപ്പെട്ട കുട്ടികള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന് നല്‍കാൻ വേണ്ടി ഒരു സ്‌കൂള്‍ നിര്‍മ്മിച്ചിട്ട്. പ്രാഥമിക വിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത ഹജബ്ബഅതിൻ്റെ പേരില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചയാളാണ്. അതുകൊണ്ട് തന്നെ അങ്ങനെയൊരു ഗതികേട് ഇനിയാര്‍ക്കും ഉണ്ടാകരുതെന്ന് ഹജബ്ബ തീരുമാനിക്കികയായിരുന്നു. ദക്ഷിണ കന്നഡയിലെ മംഗളൂരുവിന് സമീപമുള്ള ന്യൂപഡുപ്പു സ്വദേശിയാണ് ഹജബ്ബ.

അങ്ങനെയാണ് തനിക്ക് കിട്ടുന്ന വരുമാനത്തില്‍ നിന്ന് 1999ല്‍ ആദ്യം സ്വദേശത്തെ മോസ്‌കില്‍ സ്‌കൂള്‍ ആരംഭിച്ചു. പതിയെ പതിയെ സ്‌കൂളിലെ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. പിന്നീട് സ്‌കൂള്‍ ഒരു പുതിയ കെട്ടിടത്തിലേക്ക് മാറ്റി.

ഹജബ്ബ ‘അക്ഷരങ്ങളുടെ വിശുദ്ധനാണ്’ ദക്ഷിണ കര്‍ണാടകക്കാര്‍ക്ക്. ജീവിക്കാനായി തലയില്‍ ഒരു ഓറഞ്ച് കുട്ടയും ചുമന്ന് നല്ല പ്രായത്തില്‍ തെരുവിലേക്കിറങ്ങിയതാണ് ഹജബ്ബ. പിന്നീട് സ്വന്തം പ്രയത്നത്തിലൂടെ പാവപ്പെട്ട കുരുന്നുകള്‍ക്ക് അറിവിന്റെ  അക്ഷരങ്ങള്‍ അറിയാന്‍,ലോകത്തെത്താന്‍ കാരണക്കാരനായി.

സാധനം വാങ്ങാന്‍ റേഷന്‍ കടയില്‍ നില്‍ക്കുമ്പോഴാണ് നാരങ്ങാ വില്‍പനക്കാരന്‍ ഹജബ്ബയുടെ ജീവിതം മാറ്റി മറിച്ച ആ ഫോണ്‍ കോള്‍.സംസാരം ഹിന്ദിയിലും ഇംഗ്ലിഷിലും. രണ്ട് ഭാഷയും അറിയാത്ത ഹജബ്ബ ഫോണ്‍ സമീപത്തെ ഓട്ടോ ഡ്രൈവര്‍ അബ്ബാസിനു കൈമാറി. മറുതലക്കല്‍ നിന്നു കേട്ട വാക്കുകള്‍ ആദ്യം അബ്ബാസിനു വിശ്വസിക്കാനായില്ല. അബ്ബാസ് പറഞ്ഞപ്പോള്‍ ആദ്യം ഹജ്ജബ്ബയും നാട്ടുകാരും വിശ്വസിച്ചിരുന്നില്ല. ഹജബ്ബയ്ക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ച വിവരം അറിയിക്കാന്‍ കേന്ദ്രത്തില്‍ നിന്നുമുള്ള ഫോണ്‍കോളായിരുന്നു അത്.ദക്ഷിണ കന്നഡയിലെ മംഗളൂരുവിനു സമീപമുള്ള ന്യൂപഡുപ്പു സ്വദേശിയാണ് ഹജബ്ബ. തന്റെ നാട്ടില്‍ അക്ഷരാഭ്യാസമില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് തന്റെ ഗതി വരരുതെന്ന തീരുമാനത്തില്‍ 1999ല്‍ അദ്ദേഹം സ്‌കൂള്‍ ആരംഭിച്ചു. ഓറഞ്ച് വില്‍പനയില്‍ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു സ്‌കൂള്‍ തുടങ്ങിയത്. സര്‍ക്കാര്‍ സഹായങ്ങള്‍ ചെയ്തു. ഭൂമി നല്‍കി. അങ്ങനെ ഹജബ്ബയുടെ സ്വപ്നം രാജ്യത്തിന്റെ ശ്രദ്ധ നേടി. സ്‌കൂളും വിദ്യാര്‍ത്ഥികളുടെ സംഖ്യയും വലുതായി. സ്‌കൂള്‍ പ്രീ യൂണിവേഴ്സിറ്റി സ്‌കൂളായി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഹജബ്ബ.