വന്ദേഭാരതിൽ കാലുകുത്താനിടമില്ല, തിങ്ങിനിറഞ്ഞ് ടിക്കറ്റില്ലായാത്രക്കാർ‌

0
16

പ്രീമിയം സർവ്വീസായ വന്ദേ ഭാരതിൽ വന്ദേഭാകതിൽ കാല് കുത്താൻ ഇടമില്ലാതെ തിങ്ങി നിറഞ്ഞ് യാത്രക്കാർ, അതും ടിക്കറ്റില്ലാതെ. ലഖ്‌നൗവിനും ഡെറാഡൂണിനും ഇടയിൽ സർവ്വീസ് നടത്തുന്ന വന്ദേ ഭാരത് എക്‌സ്പ്രസിൻ്റെ കോച്ചിലെ ദൃശ്യങ്ങൾ നിരവധി പേർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സംഭവം വൈറലായതോടെ റെയിൽവേയും പ്രതികരണവുമായി രം​ഗത്തെത്തിയിട്ടുണ്ട്. ‘വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങളാൽ കഴിയുന്നത് ചെയ്യും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്- റെ‌യിൽവേ അറി‌യിച്ചു. വിമർശനം രൂക്ഷമായതോടെയാണ് റെയിൽവേ രം​ഗത്തെത്തിയത്.

സാധാരണ ട്രെയിനുകളിൽ ആളുകൾ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് പതിവാണ്. ഈ ശീലം ഇപ്പോൾ വന്ദേഭാരതിൽ വരെ എത്തിയിരിക്കുന്നുവെന്ന് ചിലർ അഭിപ്രായപ്പെട്ടു. തദ്ദേശീയമായി നിർമ്മിച്ച സെമി-ഹൈ സ്പീഡ് ‌ട്രെയിനാണ് വന്ദേഭാരത്. അത്യാധുനിക സൗകര്യങ്ങളോടെയാണ് ട്രെയിൻ സജ്ജീകരിച്ചിരിക്കുന്നത്. റെയിൽവേ യാത്രക്കാർക്ക് കൂടുതൽ വേഗതയേറിയതും സൗകര്യപ്രദവുമായ യാത്രാനുഭവമാണ് വന്ദേഭാരത് വാ​ഗ്ദാനം ചെയ്യുന്നത്.