ഓക്‌സിജന്‍ ബാറുകള്‍; 15 മിനുറ്റ് ശുദ്ധവായു ശ്വസിക്കാന്‍ 299 രൂപ

0
52

ന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഓക്‌സിജന്‍ ബാറുകള്‍ തുറന്നു. 15 മിനുറ്റ് ശുദ്ധവായു ശ്വസിക്കുന്നതിന് 299 രൂപയാണ് നിരക്ക്. ഓക്‌സി പ്യൂര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ബാറില്‍ വ്യത്യസ്ത സുഗന്ധങ്ങളിലാണ് ഓക്‌സിജന്‍ ലഭിക്കുക. പുല്‍ത്തൈലം, ഓറഞ്ച്, ഗ്രാമ്പൂ, പുതിന, കര്‍പ്പൂര തുളസി, യുക്കാലിപ്റ്റസ്, കര്‍പ്പൂരവള്ളി എന്നിവയുടെ സുഗന്ധങ്ങളാണ് ലഭിക്കുന്നത്.

രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമായത് കാരണം ഒട്ടേറെപേര്‍ ശുദ്ധവായുവിനായി ഓക്‌സിജന്‍ ബാറില്‍ എത്തുന്നുണ്ട്. ബാറി്‌ലിരുന്ന് ശ്വസിക്കാനുള്ള സൗകര്യവും ബോട്ടിലുകളില്‍ ഓക്‌സിജന്‍ കൊണ്ട്് പോകാനുളള സൗകര്യവും ഉണ്ട്.

അന്തരീക്ഷ മലിനീകരണം കൂടുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ കൂടി തുറക്കാന്‍ ഓക്‌സി പ്യൂര്‍ പദ്ധതിയിടുന്നു. ഡിസംബറോടെ രണ്ടാമത്തെ ഔട്ട്‌ലെറ്റ് ഡല്‍ഹി വിമാനത്താവളത്തില്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.