2000 രൂപാ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമമായ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് 2000 രൂപയുടെ നോട്ടപകളുടെ അച്ചടി നിര്‍ത്തിയെന്ന് ആര്‍ബിഐ പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ 2000രൂപ നോട്ടുകള്‍ ലഭിക്കുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ അച്ചടി അവസാനിപ്പിക്കുന്നത് കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ വേണ്ടിയെന്ന് ആർബിഐയുടെ വിശദീകരണവും ഉണ്ട്. നോട്ട് നിരോധനത്തെക്കാളും കള്ളപ്പണം തടയാന്‍ ഫലപ്രദമായ നടപടിയാണിതെന്നും വിലയിരുത്തലുണ്ട്.
ഈ സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒരു നോട്ടുപോലും അച്ചടിച്ചിട്ടില്ലെന്നും, 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 2000 ത്തിന്റെ 3,542,991 മില്യണ്‍ നോട്ടുകള്‍ അച്ചടിച്ചതായും വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ ആര്‍ബിഐ വ്യക്തമാക്കി.