വിള്ളലുകൾ വീഴാത്ത ഈടും ഉറപ്പും നൽകുന്ന പ്രീമിയം സൂപ്പർ ക്രീറ്റ് സിമെന്റുമായി രാംകോ

0
249

രാജ്യത്തെ പ്രമുഖ സിമന്റ് നിർമാതാക്കളായ രാംകോ സിമന്റ്സ് ഏറ്റവും പുതിയ  ബ്ലെൻഡഡ്‌ സിമെന്റായ രാംകോ സൂപ്പർ ക്രീറ്റ് പ്രീമിയം വിപണിയിൽ അവതരിപ്പിച്ചു. ഉയർന്ന നിലവാരത്തിലുള്ള കോൺക്രീറ്റിന് അനുയോജ്യമായ സിമെന്റാണെന്നും ഇന്ത്യയിൽ ആദ്യമായി ഇറക്കുമതി ചെയ്യുന്ന വിള്ളലുകൾ വീഴാത്ത സിമന്റ് എന്നുള്ള പ്രത്യേകതയും സൂപ്പർ ക്രീറ്റിനുണ്ടെന്നു ചെയർമാനും മാനേജിങ് ഡയറക്ടറുമായ പി ആർ വെങ്കട്ടരാമ രാജു പറഞ്ഞു.

വിപണിയിൽ സാധരണയുള്ള സിമെന്റിനേക്കാൾ അഞ്ചു ശതമാനം വില കൂടുതലാണ് സൂപ്പർ ക്രീറ്റ് സിമെന്റിന്. ഇതിന്റെ മറ്റൊരു സവിശേഷത കോൺക്രീറ്റിൽ സിമന്റിന്റെ അളവ് താരതമ്യേന കുറവു മതി എന്നതാണ്. അറ്റകുറ്റപ്പണിയും കുറയും. ഫലത്തിൽ സാധാരണ സിമന്റിനെക്കാൾ ലാഭകരമാണ് ഇതെന്ന് വെങ്കട്ടരാമ രാജു അവകാശപ്പെട്ടു.

തമിഴ്‌നാട് ആസ്ഥാനമായുള്ള കമ്പനി കേരളത്തിൽ സിമന്റ് വിപണിയിൽ ഒന്നാം സ്ഥാനത്താണ്. ഉപഭോക്താക്കളുടെ താല്പര്യം മുന്‍ നിര്‍ത്തിക്കൊണ്ട്, ഏറ്റവും മികച്ച രീതിയില്‍ തയ്യാറാക്കിയ ഉല്‍പ്പന്നങ്ങളാണ് രാംകോ എക്കാലവും വിപണിയില്‍ എത്തിച്ചിട്ടുള്ളത്.

‘റൈറ്റ് പ്രോഡക്റ്റ് ഫോര്‍ റൈറ്റ് ആപ്ലിക്കേഷന്‍’ എന്നതായാണ് കമ്പനിയുടെ കാഴ്ചപ്പാട്. 12ഓളം വ്യത്യസ്തങ്ങളായ ബ്രാന്‍ഡുകളാണ് രാംകോ സിമന്റ്‌സ് ഉപഭോക്താള്‍ക്കായി ഇതുവരെ അവതരിപ്പിച്ചിട്ടുള്ളത്.

നിര്‍മാണ രംഗത്ത് പഠനങ്ങളും, ഗവേഷണങ്ങളും നടത്തുന്നതിനായി രാംകോ സിമന്റ്‌സ് ചെന്നൈയില്‍ രാംകോ റീസേര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍ എന്നപേരില്‍ ഒരു അത്യാധുനിക ഗവേഷണ കേന്ദ്രം സഥാപിച്ചിട്ടുണ്ട്. കോണ്‍ക്രീറ്റിന്റെ ഈടും, ഗുണമേന്മയെയും കുറിച്ച് ഏറ്റവും നൂതനമായ പഠനങ്ങള്‍
നടത്താന്‍ ഈ ഗവേഷണ കേന്ദ്രം പൂര്‍ണ്ണമായും സജ്ജീകരിച്ചിരിക്കുന്നു. വിപണിയിലെ വിവിധ വിഭാഗങ്ങളിലേക്ക് കൂടുതല്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും നിര്‍മ്മിക്കപ്പെട്ട സിമെന്റിന്റെ ഗുണമേന്മ സ്ഥിരമായി നിരീക്ഷിക്കുകയും ചെയ്യുന്നു.

രാംകോ നിരവധി വിപുലീകരണ പ്രവര്‍ത്തനമായിട്ടാണ് മുന്നോട്ടു പോയ്‌കൊണ്ടിരിക്കുന്നത്. 3500കോടി രൂപയാണ് ഇതിനായി കമ്പനിയുടെ മുതല്‍ മുടക്ക്. കമ്പനിയുടെ പശ്ചിമ ബംഗാളിലെ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഒഡീഷയിലെ പ്ലാന്റ് 2019 ഒക്ടോബറോടെ പ്രവര്‍ത്തനം ആരംഭിക്കും. വൈശാഖ് പ്ലാന്റിന്റെ വിപുലീകരണം 2019 ഡിസംബറോടെ കമ്മീഷന്‍ ചെയ്യും. ജയന്തിയപുരം, കുര്‍ണൂല്‍ എന്നിവടങ്ങളിലെ വിപുലീകരണം യഥാക്രമം 2020, 2021 വര്‍ഷങ്ങളില്‍ നടക്കും.