സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വില സർവകാല റെക്കോർഡിൽ. ഒറ്റയടിക്ക് 720 രൂപ വർധിച്ച് സ്വർണ്ണ വില 55000 ത്തിലേക്ക് എത്തി. ഇന്നലെ 280 രൂപ വർധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസം കൊണ്ട് പവന് കൂടിയത് 1000 രൂപയാണ്. അന്താരാഷ്ട്ര സ്വർണ്ണ വില സർവകാല റെക്കോർഡിൽ ആണ്. 2450 ഡോളർ റെക്കോർഡ് തകർത്ത് 2482 ഡോളറിലേക്ക് കുതിച്ചെങ്കിലും നേരിയ കുറവോടെ 2472 ഡോളറിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.
വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 6875 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിൻ്റെ വില 5710 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നു. ഒരു രൂപ വർധിച്ച് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 100 രൂപയായി.