റിലയൻസ് ഇൻഡസ്ട്രീസും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറും കൈകോർക്കുന്നു

0
13

റിലയൻസ് ഇൻഡസ്ട്രീസും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറും കൈകോർക്കുന്നു. ഇതിനായി കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. 70,352 കോടി വിപണി മൂല്യമുള്ള സംയുക്ത സംരംഭമാണിത്. നിലവിലെ വ്യവസ്ഥകളിൽ കമ്പനികൾ സ്വയം മാറ്റം വരുത്താമെന്ന് അറിയിച്ചതോടെയാണ് കോംപറ്റീഷൻ കമ്മീഷൻ അനുമതി നൽകിയത്. സംയുക്ത കമ്പനിയിൽ റിലയൻസ് ഗ്രൂപ്പിന് 63.12 ശതമാനം ഓഹരി ഉടമസ്ഥതയുണ്ടാകും. അവശേഷിക്കുന്ന ഓഹരി വിഹിതം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിനായിരിക്കും. റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടറും മുകേഷ് അംബാനിയുടെ ഭാര്യയുമായ നിത അംബാനിയാകും സംയുക്ത സംരംഭത്തിന്റെ ചെയർപേഴ്‌സണായേക്കും. റിലയൻസ് നിയന്ത്രണത്തിലുള്ള വയാകോമിന്റെയും ഡിസ്‌നി ഹോട്ട് സ്റ്റാറിന്റെയും 122 ചാനലുകളും സംയുക്ത സംരംഭത്തിന് കീഴിലാകും ഹോട്ട്സ്റ്റാർ, ജിയോ എന്നീ ഒടിടി പ്ലാറ്റ്ഫോമുകൾ വരുക.