ടെലികോം വിപണിയില്‍ വളരെ പെട്ടെന്ന് ഉപഭോക്താക്കളെ നേടിയെടുത്ത കമ്പനിയാണ് റിലയൻസ് ജിയോ. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡേറ്റ നല്‍കിയാണ് ഉപഭോക്താക്കളെ ജിയോ വരിക്കാരാക്കിയത്. മറ്റുള്ള ടെലികോം കമ്പനികളില്‍ നിന്ന് ലഭിക്കാത്ത സൗകര്യം ഇവിടെ കിട്ടുമ്പോള്‍ കൂടുതല്‍ ലാഭകരം ഏതിലാണോ അവിടെ കൂടുതല്‍ ഉപഭോക്തക്കള്‍ എത്തും. ആ തന്ത്രം തന്നെയാണ് റിലയൻസ് ജിയോയും പയറ്റിയത്.
മറ്റുള്ള ടെലികോം കമ്പനികളെ പിന്നിലാക്കി വരിക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ജിയോ മുന്നേറുകയാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 36.9 കോടി വരിക്കാരെയാണ് ഓപ്പറേറ്റര്‍ നേടിയത്. വോഡഫോണ്‍-ഐഡിയയില്‍ നിന്ന് ഉപയോക്താക്കള്‍ വന്‍ തോതില്‍ നഷ്ടപ്പെടുന്നത് ഏറ്റവും കൂടുതല്‍ ഫലം ചെയ്യുന്നതും ജിയോയ്ക്കാണ്.
നവംബറില്‍ വോഡഫോണ്‍-ഐഡിയയ്ക്ക് 3.6 കോടി ഉപഭോക്താക്കളെ നഷ്ടപ്പെട്ടുവെന്ന് ടെലികോം റെഗുലേറ്ററുടെ കണക്കുകള്‍ അനുസരിച്ച് വ്യക്തമാക്കുന്നു. വോഡാഫോണ്‍ ഐഡിയ വരിക്കാരുടെ എണ്ണം കുറയുന്നതിന് അനുസരിച്ച് റിലയന്‍സ് ജിയോയുടെ വരിക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായികൊണ്ടിരുന്നു.
റിലയന്‍സ് ജിയോയുടെ റവന്യൂ മാര്‍ക്കറ്റ് ഷെയര്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 34.9 ശതമാനം വര്‍ധിച്ചിട്ടുണ്ട്. മൊത്തം ടെലികോം ഓപ്പറേറ്റര്‍മാരുടെയും എആര്‍പിയു കഴിഞ്ഞ രണ്ട് പാദങ്ങളെക്കാള്‍ ഇപ്പോള്‍ മെച്ചപ്പെടുന്നുണ്ടെന്ന് ഇന്‍ഡ്-റാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അടുത്തിടെ താരിഫ് വില വര്‍ദ്ധിപ്പിച്ചതാണ് ഈ എആര്‍പിയു വര്‍ദ്ധനവിന് കാരണം. ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനമാണ് എആര്‍പിയു. കഴിഞ്ഞ ഡിസംബറില്‍ ടെലിക്കോം കമ്പനികള്‍ നടപ്പാക്കിയ താരിഫ് വര്‍ദ്ധന 25 മുതല്‍ 35 ശതമാനം വരെയായിരുന്നു. ഇത് എആര്‍പിയു വര്‍ദ്ധിക്കാന്‍ പ്രധാന കാരണം.
ഡാറ്റയുടെ ആവശ്യകതയും താങ്ങാവുന്ന നിരക്കുമാണെങ്കില്‍ ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൂടാതെ പ്ലാനുകള്‍ക്ക് അടിസ്ഥാന വില നിര്‍ണ്ണയിക്കാനുള്ള ട്രായ് തീരുമാനം ഓപ്പറേറ്റര്‍മാരെ സംബന്ധിച്ച് ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഓപ്പറേറ്റര്‍മാര്‍ വിപണിയില്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാല്‍ ഫ്‌ലോര്‍ വില നിര്‍ണയം വിപണിയിലുള്ള മത്സരാധിഷ്ഠിതമായ വില കുറയ്ക്കല്‍ അവസാനിപ്പിക്കു. വോഡഫോണ്‍-ഐഡിയയുടെ റേറ്റിംഗും ഇന്‍ഡ്-റാ റിപ്പോര്‍ട്ട് പ്രകാരം കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ വോയ്‌സ്, ഡേറ്റ ട്രാഫിക്കില്‍ മൂന്ന് മടങ്ങ് വര്‍ധനവ് ജിയോയ്ക്ക് ഉണ്ടായിട്ടുണ്ടെന്നും കമ്പനി അധികൃതര്‍ വെളിപ്പെടുത്തി. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത് മികച്ച 4ജി സാന്നിധ്യവും താരിഫുകളുമാണെന്ന് ജിയോ വക്താവ് പറഞ്ഞു. കൂടാതെ മൊബൈല്‍ ഫോണുകളില്‍ 4ജി കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നതിനു പുറമേ ഹോം ബ്രോഡ്ബാന്‍ഡ്, എന്റര്‍പ്രൈസ് സേവനങ്ങള്‍, ചെറുകിട, ഇടത്തരം ബിസിനസുകള്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) എന്നിവയിലുടനീളം ജിയോ സേവനങ്ങള്‍ വിപുലീകരിക്കുന്നു.