ദീപാവലി പ്രമാണിച്ച് ഉപഭോക്താക്കള്‍ക്ക് വമ്പൻ ഓഫറുകളുമായി ജിയോ

0
125

ടെലികോം മേഖലയില്‍ ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ കാര്യമായി നല്‍കുന്നത് ജിയോ ആണ്. ഇപ്പോള്‍ ദീപാവലിയോടനുബന്ധിച്ച് മൂന്ന് പുതിയ റീച്ചാര്‍ജ് പ്ലാനുകളാണ് പുറത്തിറക്കിയിരിക്കുന്നത്. കൂടുതല്‍ ഡാറ്റായും സൗജന്യ വോയിസ് കോളുകളുമാണ് ഉപഭോക്താക്കള്‍ക്കായി ജിയോ ഓരുക്കിയിരിക്കുന്നത്.

പുതിയ റീചാര്‍ജ് പ്ലാനുകള്‍ ഇങ്ങനെ:

പ്രതിമാസം 222 രൂപയുടെ പ്ലാന്‍. ഈ പ്ലാന്‍ അനുസരിച്ച് പ്രതിദിനം 2 ജി ബി ഡാറ്റായും അണ്‍ലിമിറ്റഡ് കോളുകളും മറ്റ് നെറ്റുവര്‍ക്കുകളിലേക്ക് 1000 മിനുട്ട് ടോക്ക്‌ടൈമുമാണ് ലഭിക്കുക. പ്രതിദിനം 100 എസ്എംഎസ് സൗജന്യവുമാണ്. 28 ദിവസമാണ് കാലവാധി.

333 രൂപയുടെ പ്ലാന്‍. മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 1000 മിനുട്ട് സൗജന്യമായി വിളിക്കാം. പ്രതിദിനം 2 ജിബി ഡാറ്റയും 100എസ്എംഎസും സൗജന്യം. കാലാവധി 56 ദിവസം

444 രൂപയുടെ പ്ലാന്‍. മറ്റ് നെറ്റ് വര്‍ക്കുകളിയേക്ക് 1000 മിനുട്ട് സൗജന്യം. പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസും സൗജന്യം. ജിയോ ആപ്പുകള്‍ സൗജന്യം. കാലാവധി 84 ദിവസം.

മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്കുള്ള വോയ്സ് കോളുകള്‍ക്ക് നിരക്ക് ഈടാക്കി തുടങ്ങിയതിനുശേഷമാണ് ജിയോ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചത്. ഒക്ടോബര്‍ 10 മുതലാണ് ഈ കോളുകള്‍ക്ക് മിനുട്ടിന് ആറു പൈസ ഈടാക്കിതുടങ്ങിയത്. ഒക്ടോബര്‍ 10ന് മുമ്പ് ചാര്‍ജ് ചെയ്തിട്ടുള്ളവര്‍ക്ക് ആ പ്ലാനിന്റെ കാലാവധി തീരുന്നതുവരെ സൗജന്യമായി വിളിക്കാം.

നിലവിലുളള പ്ലാനില്‍ നിന്ന് 1 ജി ബി ഡാറ്റ അധികമായി ലഭിക്കുന്നുണ്ട്. മറ്റ് സേവനദാതക്കളുടെ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ചെലവ് കുറഞ്ഞ പ്ലാനാണ് േേജ്യാ ദീപാവലി പ്രമാണിച്ച് അവതരിപ്പിച്ചിരിക്കുന്നത്.