സ്‌കൂള്‍ പ്രവേശനം മുതല്‍ ക്ലാസ് റൂം വരെ ഇനി ഡിജിറ്റല്‍; കരിയര്‍ബുക്ക് ഇആര്‍പി സൊലുഷനുമായി ഡികാറ്റിയ

0
78

ലോക്ഡൗണ്‍ കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തടസം കൂടാതെ സ്‌കൂള്‍ പ്രവേശന നടപടി സാധ്യമാക്കാന്‍ കരിയര്‍ബുക്ക് ഇആര്‍പി സൊലൂഷനുമായി കൊച്ചി ആസ്ഥാനമായ ഡികാറ്റിയ കമ്പനി. വിദ്യാഭ്യാസ രംഗത്ത് നൂതന ആശയങ്ങള്‍ നടപ്പാക്കുന്ന ഡികാറ്റിയ കമ്പനിയുടെ പുതിയ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തുന്ന സ്ഥാപനങ്ങള്‍ക്ക് വെര്‍ച്വല്‍ ക്ലാസ് സംവിധാനവും ഉറപ്പു നല്‍കുന്നു. ഇതിലൂടെ അധ്യയന വര്‍ഷം നഷ്ടമാകാതെ ക്ലാസുകള്‍ സജ്ജീകരിക്കാനും സ്‌കൂളുകള്‍ക്കാകും. കരിയര്‍ബുക്ക് ഉപഭോക്താക്കളായ സ്‌കൂളുകള്‍ക്ക് വെര്‍ച്വല്‍ ക്ലാസ് സംവിധാനം, ഓണ്‍ലൈന്‍ ഫീസ് പെയ്‌മെന്റ്, ഹാജര്‍നില, ടൈംറ്റേബിള്‍, പരീക്ഷാനടത്തിപ്പ്, മൂല്യ നിര്‍ണയം, ഡിജിറ്റല്‍ ലൈബ്രറി, ഓണ്‍ലൈന്‍ സ്‌റ്റേഷനറി, ഡിജിറ്റല്‍ പഠനോപകരണങ്ങള്‍, മൊബൈല്‍ ആപ്പ്, ഐഡി കാര്‍ഡ്, ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ ഒരുകുടക്കീഴില്‍ സജ്ജമാക്കാനാകുമെന്നതാണ് പ്രത്യേകത.

വളരെ ലളിതമായി ഉപയോഗിക്കാവുന്ന ഈ പ്ലാറ്റ്‌ഫോമിലൂടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയാല്‍ പിന്നീടുള്ള എല്ലാ നടപടികളും സുഗമമായി നടപ്പാക്കാന്‍ സാധിക്കും. ഇആര്‍പി ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് പ്രവേശനം നേടാനും തടസം കൂടാതെ പഠനം തുടരാനും കരിയര്‍ബുക്കിലൂടെ കഴിയുമെന്ന് കമ്പനി സിഇഒ കെറ്റി ചെറിയാന്‍ വ്യക്തമാക്കി. കേരളത്തില്‍ നൂറ്റിയമ്പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതിനോടകം തന്നെ കരിയര്‍ബുക്കിന്റെ ഉപഭോക്താക്കളായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ഓണ്‍ലൈന്‍ ക്ലാസുകളും അക്കൗണ്ടില്‍ സ്വമേധയാ റെക്കോഡ് ചെയ്യുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏത് സമയത്തും വീഡിയോ പ്രയോജനപ്പെടുത്താനാകും. ഓട്ടോമാറ്റിക്ക് വീഡിയോ റെക്കോഡ് സംവിധാനം ഉള്ളതിനാല്‍ ഇന്റര്‍നെറ്റിന്റെ ലഭ്യതക്കുറവുമൂലം ഒരു വിദ്യാര്‍ത്ഥിക്കും ക്ലാസ് നഷ്ടപ്പെടുകയില്ലെന്നതും കരിയര്‍ബുക്കിന്റെ പ്രത്യേകതയാണ്. കൂടാതെ ഇത്തരത്തില്‍ സൂക്ഷിക്കുന്നതില്‍ അദ്ധ്യാപകര്‍ക്ക് എല്ലാ ക്ലാസുകള്‍ കാണുവാനും മാനേജ്‌മെന്റിന് അദ്ധ്യാപന രീതി വിലയിരുത്താനും സാധിക്കും. മറ്റു ആപ്ലിക്കേഷനുകളില്‍ ഈ സാധ്യതയില്ലെന്നും സിഇഒ കെറ്റി ചെറിയാന്‍ പറയുന്നു. സ്‌കൂള്‍ ഇആര്‍പിയില്‍ കുട്ടികളുടെ ഹാജര്‍ സ്വമേധയാ രേഖപ്പെടുത്തും. ക്ലാസുകള്‍ ദൃശ്യവത്കരിക്കുകയോ അല്ലെങ്കില്‍ ശബ്ദരേഖമാത്രമായോ ക്രമപ്പെടുത്താന്‍ സാധിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. വിദ്യാര്‍ത്ഥികള്‍ ലൈവില്‍ ഇല്ലെങ്കിലും അദ്ധ്യാപകര്‍ക്ക് പവര്‍ പോയിന്റ് പ്രസന്റേഷന്‍, ക്ലാസ് വീഡിയോ ശേഖരം എന്നിവ സൃഷ്ടിക്കാനും അവ ഡിജിറ്റല്‍ വിഡിയോ ലൈബ്രറിയില്‍ പങ്കുവെക്കാനും സാധിക്കും. ക്ലാസ് സമയത്ത് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ സോഫ്റ്റ്‌വെയര്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്താല്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കും. ഇതിനായി എല്ലാ ക്ലാസുകള്‍ക്ക് മുമ്പും ലിങ്ക് പങ്കുവെക്കേണ്ടതില്ലെന്നതും കരിയര്‍ബുക്കിന്റെ സവിശേഷതയാണ്.

കൂടാതെ, ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് സംവിധാനം പ്രയോജനപ്പെടുത്തി ലോകമെമ്പാടുമുള്ള വിദഗ്ദ്ധരായ അധ്യാപകരുടെ സേവനവും ഉറപ്പാക്കാം. ഓണ്‍ലൈന്‍ സെഷനുകള്‍ക്കായി പരീശീലകരെ കൊണ്ടുവരാനും അതിനുള്ള ഫീസ് ഓണ്‍ലൈനായി അടയ്ക്കാനും കരിയര്‍ബുക്കിലൂടെ സാധിക്കും. പുറമേയുള്ള അധ്യാപകരുടെയോ പരിശീലകരുടെയോ ക്ലാസുകളുടെ ദൈര്‍ഘ്യം കണക്കിലാക്കി സിസ്റ്റം സ്വമേധയാ ഇന്‍വോയിസ് സൃഷ്ടിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷതയെന്നും കെറ്റി ചെറിയാന്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്-9188680080, ഇമെയില്‍-info@dkatia.com.

എന്താണ് കരിയര്‍ ബുക്ക്?

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക സംബന്ധമായ കാര്യങ്ങളും ഭരണ വിര്‍വഹണ കാര്യങ്ങളും ഒരേപോലെ നടപ്പാക്കുന്ന സോഫ്റ്റ്‌വെയറാണ് കരിയര്‍ബുക്ക്. വിദ്യാഭ്യാസ സ്ഥാപനം നല്‍കുന്ന ഈ ആപ്പ് ഉപയോഗിച്ച് വിദ്യാര്‍ത്ഥിക്ക് ഉള്ളടക്കം വീക്ഷിക്കാനാകുമെന്നതിനാല്‍ മറ്റ് ആപ്പുകളുടെ ആവശ്യവും വേണ്ടിവരുന്നില്ല. വിദ്യാര്‍ത്ഥികളുടെ അസൈന്‍മെന്റുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സിസ്റ്റത്തിലൂടെ പങ്കുവെക്കാം. ഇത്തരം അസൈന്‍മെന്റുകളും മറ്റും തയാറാക്കാനുള്ള വിവരങ്ങളും കരിയര്‍ബുക്കില്‍ ലഭ്യമാണ്.