വ്യാജ നിര്‍ദ്ദേശങ്ങള്‍ നല്‍കി നിക്ഷേപകരെ വെട്ടിലാക്കരുത്; ഇൻഫ്ലുവന്‍സര്‍മാര്‍ക്ക് താക്കീതുമായി സെബി

0
33

ഇൻഫ്ലുവന്‍സര്‍മാര്‍ക്ക് താക്കീതുമായി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ഓഹരി വിപണിയിലെ ലാഭ നഷ്ടങ്ങളെ കുറിച്ച് ആധികാരികമല്ലാത്ത വിവരങ്ങള്‍ നല്‍കുന്ന ഇൻഫ്ലുവന്‍സര്‍മാര്‍ക്കാണ് സെബിയുടെ താക്കീത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് മാസത്തിനിടെ വീഡിയോ ഉള്‍പ്പടെ 15,000ല്‍ അധികം കണ്ടന്റുകള്‍ സെബി നീക്കം ചെയ്തു. ഇൻഫ്ലുവന്‍സര്‍മാര്‍ ഓഹരി വിപണിയിയെ കുറിച്ച് തെറ്റായ ധരണകള്‍ പരത്തുന്നോടെ വ്യാപാരത്തെ കുറിച്ച് ധാരണയില്ലാത്ത നിക്ഷേപകരെ ഇത് പ്രതികൂലമായി ബാധിക്കുന്നു.
ഇതോടെ നിക്ഷേപകര്‍ക്ക് നഷ്ടവും സംഭിവിക്കുന്നു. ഇത്തരം നഷ്ടത്തില്‍ നിന്ന് നിക്ഷേപകരെ സംരക്ഷിക്കുന്നതിനാണ് സെബിയുടെ നീക്കം. നിക്ഷേപകരില്‍ നിന്നും ധാരാളം പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. സെബിയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങി സാങ്കേതിക പ്ലാറ്റ്ഫോമുകള്‍ എല്ലാം തന്നെ ഇത്തരത്തിലുള്ള കണ്ടന്റുകള്‍ പിന്‍വലിച്ചിട്ടുണ്ട്. വിപണിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത, ഓഹരി വിപണിയെ കുറിച്ച് വിവരങ്ങള്‍ പങ്കുവെക്കുന്ന ഇന്‍ഫ്‌ലുന്‍സര്‍മാര്‍ക്ക് ഇനി ഇത്തരത്തിലുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയില്ല.