രാജ്യത്തെ ഓഹരി വിപണിയിൽ റെക്കോർഡ് കുതിപ്പ്

0
174

രാജ്യത്തെ ഓഹരി വിപണിയിൽ റെക്കോർഡ് കുതിപ്പ്. ആഗോള വിപണിയിൽ സമ്മർദമുളളപ്പോഴാണ് രാജ്യത്തെ വിപണി മികച്ച നേട്ടം കൈവരിച്ചത്.

ആര്‍ബിഐ കാല്‍ശതമാനം നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വിപണിയെ സ്വാധീനിച്ചത്. ആണവ പദ്ധതികളെക്കുറിച്ച് ഇറാനുമായി ചര്‍ച്ച നടത്താമെന്ന ട്രംപ് ഭരണകൂടത്തിന്റെ നിലപാടും ഡോളറിനെതിരെ രൂപയുടെ മൂല്യമുയര്‍ന്നതും വിപണിയെ തുണച്ചു.

സെന്‍സെക്‌സ് 553 പോയിന്റ് നേട്ടത്തില്‍ 40,267 പോയിന്റിലും 1.4 ശതമാനം നേട്ടം വരിച്ച്‌ നിഫ്റ്റി 12088 ലുമെത്തി.

ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്‌സ്, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐഒസി, റിലയന്‍സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഗെയില്‍, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, ഭാരതി ഇന്‍ഫ്രടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.