ഉപഭോക്താക്കളെ വട്ടംചുറ്റിച്ച് ഒയോ

0
346

ണ്‍ലെന്‍ വഴി ഹോസ്പിറ്റാലിറ്റി ബിസിനസ്സില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച ഒയോ ഇപ്പോള്‍ ഉപഭോക്താക്കളെ വട്ടം ചുറ്റിക്കുന്നത് സ്ഥിരസംഭവമായി മാറിയിരിക്കുന്നു. സമീപദിവസങ്ങളില്‍ ഒയോയ്‌ക്കെതിരെ വ്യാപക പ്രതിഷേധങ്ങളാണ് നടന്നത്. മലയാളി ഹോട്ടലുകളുടെ സംഘടന ഒയോയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്.

ഓണ്‍ലൈൻ ആപ്ലിക്കേഷന്‍ വഴി ഒയോയുമായി കരാറുള്ള ഹോട്ടലുകളുടെ മുറികള്‍ കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാറുണ്ട്. ഓഫറുകള്‍ അനുസരിച്ചും റൂമുകളുടെ നിരക്ക് മാറിമറയും. ഹോട്ടലും റൂമുകളുടെ സ്ഥലസൗകര്യങ്ങള്‍ അനുസരിച്ചായിരിക്കും നിരക്കുകള്‍ നിശ്ചയിക്കുക. ഒണ്‍ലൈനില്‍ കാണുന്ന നിരക്കില്‍ റും ബുക്ക് ചെയ്ത് ശേഷം ഹോട്ടലില്‍ ചെല്ലുമ്പോള്‍ മാത്രമായിരിക്കും അറിയുക ഈ നിരക്കില്‍ അവിടെ റൂമില്ല, റൂം തരില്ലെന്ന്. വളരെ ദുരെ സ്ഥലങ്ങളില്‍ നിന്ന് മീറ്റിങ്ങിനും മറ്റു പരിപാടിക്കുമെത്തിയ നിരവധി ഉപഭോക്താക്കളാണ് റൂമിന് വേണ്ടി മണിക്കൂറുകളാണ് കാത്തുനില്‍ക്കേണ്ടി വരുന്നത്. ഇതില്‍ ഓണ്‍ലൈന്‍ വഴി പേമെന്റ് നടത്തിയവരുമുണ്ടാകും.

ഓണ്‍ലെന്‍ വഴി ബുക്ക് ചെയ്ത ഹോട്ടലില്‍ എത്തുമ്പോള്‍ ആ നിരക്കില്‍ റൂം ഇല്ലെന്ന് പറയുകയും ഒപ്പം നിങ്ങള്‍ ഒയോയെ കണക്ട് ചെയ്യാൻ പറയുകയും ചെയ്യും. ഒയോ കസ്‌ററമര്‍കെയറില്‍ വിളിച്ച് മണിക്കൂറുകള്‍ സംസാരിച്ച കഴിയുമ്പോള്‍ മറ്റെവിടെയെങ്കിലുമായിരിക്കും അലോട്ട് ചെയ്ത് നല്‍കാറാണ് പതിവ്.

ഹോട്ടലുടമകള്‍ പറയുന്നത് ഉയര്‍ന്ന നിരക്കിലുള്ള റൂമുകള്‍ ഒയോ നിരക്ക് കുറച്ചാണ് ആപ്ലിക്കേഷനില്‍ കാണിച്ചിരിക്കുന്നത്. സ്വാഭാവികമായും ഓയോ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന ഉപഭോക്താവ് അതില്‍ കാണുന്ന നിരക്കിലാവും റൂം ബുക്ക് ചെയ്യുക. പക്ഷെ ആ നിരക്കില്‍ റൂം കൊടുക്കില്ലാ എന്ന് ഹോട്ടലുടമകള്‍ തീര്‍ത്ഥും പറയുന്നുണ്ട്.

ഹോട്ടലുടമകളും ഒയോയും തമ്മിലുളള കരാര്‍ ലംഘിച്ചാണ് ഇപ്പോള്‍ ഓയോ പ്രവര്‍ത്തിക്കുന്നതെന്നാണ് സംഘടനയുടെ പരാതി. കരാറില്‍ റുമുകളുടെ നിരക്കിനെ കുറിച്ചെല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. കൂടാതെ മുന്‍ധാരണ പ്രകാരമുള്ള തുക തരാതെ കരാറുകള്‍ റദ്ദാക്കുന്നുവെന്നും പരാതിയുണ്ട്.

പ്രാരംഭഘട്ടത്തില്‍ ഒയോ കരാര്‍ പ്രകാരം തന്നെയാണ് വ്യാപാരം നടത്തിയിരുന്നതെന്നും എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതലാണ് പറഞ്ഞുറപ്പിച്ച വ്യവസ്ഥകളില്‍ നിന്ന് മാറി അവര്‍ തീരുമാനിരക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടപ്പിലാക്കുന്നത്.